പനിയുടെ ഉത്തരവാദികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണെന്ന് സുധാകരന്‍

Update: 2018-04-21 16:50 GMT
പനിയുടെ ഉത്തരവാദികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണെന്ന് സുധാകരന്‍
Advertising

ശുചീകരണ വിഷയത്തില്‍ കുടുംബശ്രീക്കെതിരെയും മന്ത്രി കടുത്ത ആരോപണമുന്നയിച്ചു

Full View

ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് സംഭവിക്കാന്‍ പാടില്ലാത്ത രീതിയിലാണ് പനി ബാധിച്ച് ജനങ്ങള്‍ മരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. കുറ്റം സര്‍ക്കാരിന്റേതല്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതാണെന്നും സുധാകരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ കോടിക്കണക്കിന് രൂപ വാങ്ങി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ പ്രസ്ഥാനം ആലപ്പുഴയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നില്ലെന്നും സുധാകരന്‍ ആരോപിച്ചു.

കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ ദേശീയ പാതയോരം ശുചീകരിക്കുന്ന പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യവെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെ സുധാകരന്‍ ആഞ്ഞടിച്ചത്. പനി പടരുന്നത് സര്‍ക്കാരിന്റെ കുറ്റം കൊണ്ടല്ലെന്നും ഉത്തരവാദികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും സുധാകരന്‍ പറഞ്ഞു. ശുചീകരണ വിഷയത്തില്‍ കുടുംബശ്രീക്കെതിരെയും മന്ത്രി കടുത്ത ആരോപണമുന്നയിച്ചു.

മന്ത്രി പി. തിലോത്തമന്‍ പരിപാടിയില്‍ അദ്ധ്യക്ഷനായിരുന്നു. പിന്നീട് സുധാകരന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പി തിലോത്തമന്റെ നേതൃത്വത്തില്‍ ചേര്‍ത്തല താലൂക്ക് ഓഫീസ് പരിസരത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.

Tags:    

Writer - അഡ്വ. ബി.കെ നിയാസ്

Advocate

Editor - അഡ്വ. ബി.കെ നിയാസ്

Advocate

Jaisy - അഡ്വ. ബി.കെ നിയാസ്

Advocate

Similar News