നിയമസഭ തിരഞ്ഞെടുപ്പില്‍ അനുകൂല സാഹചര്യം മുതലെടുക്കാനായില്ലെന്ന് ആര്‍എസ്എസ് ബിജെപി നേതൃയോഗം
5 സീറ്റുകള്‍ ജയിക്കാമായിരുന്ന സ്ഥാനത്ത് 1 സീറ്റില്‍ ജയിച്ചത് ഏകോപനമില്ലാത്തതുമൂലമാണ്, പ്രചരണത്തിന് നേതൃത്വം നല്‍കേണ്ടവര്‍ മത്സരിക്കാനിറങ്ങിയതും തിരിച്ചടിയായി. വോട്ടുശതമാനത്തില്‍ വര്‍ദ്ധന ഉണ്ടായത് നേട്ടമാണെന്നും യോഗം വിലയിരുത്തി
നിയമസഭ തിരഞ്ഞെടുപ്പില്‍ അനുകൂല സാഹചര്യം മുതലെടുക്കാനായില്ലെന്ന് ആര്‍എസ്എസ് ബിജെപി നേതൃയോഗത്തിന്റെ വിലയിരുത്തല്‍. 5 സീറ്റുകള്‍ ജയിക്കാമായിരുന്ന സ്ഥാനത്ത് 1 സീറ്റില്‍ ജയിച്ചത് ഏകോപനമില്ലാത്തതുമൂലമാണ്, പ്രചരണത്തിന് നേതൃത്വം നല്‍കേണ്ടവര്‍ മത്സരിക്കാനിറങ്ങിയതും തിരിച്ചടിയായി. വോട്ടുശതമാനത്തില്‍ വര്‍ദ്ധന ഉണ്ടായത് നേട്ടമാണെന്നും യോഗം വിലയിരുത്തി.
സംസ്ഥാനത്ത് ഏറ്റവും അനുകൂല സാഹചര്യത്തിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ഇത് മുതലെടുക്കാനാവഞ്ഞത് പ്രചരണത്തിലും നേതൃത്വത്തിലും വേണ്ട ഏകോപനം ഇല്ലാത്തതുമൂലമാണെന്ന് കൊച്ചിയില്‍ ഇന്നലെ നടന്ന ആര്‍എസ്എസ് ബിജെപി നേതൃയോഗം വിലയിരുത്തി. 5 സീറ്റുകള്‍ ജയിക്കാമായിരുന്ന സാഹചര്യം ഉണ്ടായിരുന്നത്. ഇത് ഒന്നില്‍ ഒതുങ്ങിയത് പ്രചരണത്തിലെ പിഴവാണ്.
പ്രചരണത്തിന് നേതൃത്വം നല്‍കേണ്ട കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍ മുതലായവര്‍ മത്സരിക്കാനിറങ്ങിയത് ഗുണം ചെയ്തില്ല. അതേസമയം 30 ഓളം സീറ്റുകളില്‍ 20000ത്തില്‍ പരം വോട്ട് നേടാനായത് നേട്ടമാണെന്ന് യോഗം വിലയിരുത്തി. നിയമസഭയില്‍ ഒരു പ്രതിനിധിമാത്രമാണ് ഉള്ളതെങ്കിലും മികച്ച പ്രതിപക്ഷമായി പ്രവര്‍ത്തിക്കണം. ബിഡിജെഎസ് അടക്കം വിവിധ കക്ഷികളെ കൂടെ കൂട്ടിയത് ഗുണം ചെയ്തു. നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉണ്ടായ സ്വീകാര്യത അടുത്ത തിരഞ്ഞെടുപ്പിലും കാത്ത് സൂക്ഷിക്കണം, നേതാക്കളും അണികളും ഒത്തിണക്കത്തോടെ പ്രവര്‍ത്തിക്കണമെന്നും നേതൃയോഗം തീരുമാനിച്ചു.