തെറ്റായ വഴിക്ക് പോയാല്‍ പൊലീസിലെ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി

Update: 2018-04-22 22:13 GMT
തെറ്റായ വഴിക്ക് പോയാല്‍ പൊലീസിലെ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി
Advertising

പൊലീസ് സംഘടനയില്‍ അമിതമായ രാഷ്ട്രീയക്കളി അനുവദിക്കില്ല. എറണാകുളം ജില്ലാ പൊലീസ് സഹകരണ സംഘം ആഘോഷ സമാപനത്തിലാണ് പിണറായിയുടെ പ്രസ്താവന. 

Full View

പോലീസില്‍ അമിതമായ രാഷ്ട്രീയക്കളി അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് സംഘടനയിലെ അമിതമായ രാഷ്ട്രീയക്കളികള്‍ സംഘടനാ സ്വാതന്ത്യത്തെ തന്നെ ഇല്ലാതാക്കും.കേരളത്തിലെ ആഭ്യന്തരവകുപ്പിന്‍റെ തലയില്‍ കയറി ഇരിക്കാമെന്ന ആരും കരുതേണ്ടെന്നും പിണറായി വിജയന്‍ കൊച്ചിയില്‍ പറഞ്ഞു.

എറണാകുളം പോലീസ് വായ്പാ സഹകരണസംഘത്തിന്‍െറ സില്‍വര്‍ജൂബിലി ആഘോഷത്തിന്‍റെ സമാപന സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. രാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരല്ല പോലീസ്. അതുകൊണ്ട് പോലീസ് പോലീസിന്‍റെ പണി നോക്കിയാല്‍ മതിയെന്ന് പിണറായി വിജയന്‍ പറഞ്ഞു.

കൊല്ലത്ത് ഇരുചക്രവാഹനക്കാരനെ പൊലീസ് മര്‍ദ്ദിച്ച സംഭവം ദുഷ്പേരുണ്ടാക്കി.കൃത്യതയും നിഷ്പക്ഷതയുമായിരിക്കണം പോലീസിന്‍റെ മുഖമുദ്ര. കേരളത്തിലെ പോലീസ് സേന മികവുറ്റതാണ്. ജിഷ കേസ് തെളിയിക്കപ്പെട്ടത് മികവിന്‍റെ ഉദാഹരണമാണ്.പക്ഷെ പേരുദോഷമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സേനയില്‍ നിന്നുണ്ടാവാന്‍ പാടില്ല. അഴിമതിയും സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.

Tags:    

Similar News