സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Update: 2018-04-22 13:38 GMT
Advertising

പിഡബ്ള്യുഡി റസ്റ്റ് ഹൌസുകളില്‍ സൌജന്യമായി താമസിച്ച് സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ്

Full View

സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. പിഡബ്ള്യുഡി റസ്റ്റ് ഹൌസുകളില്‍ സൌജന്യമായി താമസിച്ച് സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് ഉത്തരവ്.

അന്വേഷണത്തിന്റെ ആവശ്യാര്‍ത്ഥമെന്ന് പറഞ്ഞ് പിഡബ്ള്യുഡി ഗസ്റ്റ് ഹൌസുകളില്‍ സൌജന്യമായി താമസിച്ച് പത്ത് കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നുമാണ്പരാതി. പൊതുപ്രവര്‍ത്തകനായ ജോമോന് പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പിക്കാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. സിബിഐ ഡിവൈസ്പി ജോസ്മോന്‍, ഡിവൈഎസ്പി പ്രേംകുമാര്‍, പിഡബ്ള്യുഡി മുന്‍ സെക്രട്ടറിമാരായ ടി ഒ സൂരജ്, മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ക്കെതിരെയാണ് പരാതി. ഇതാദ്യമായാണ് സിബിഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിടുന്നത്.

Tags:    

Similar News