യുഎപിഎ രാഷ്ട്രീയക്കാര്‍ക്കെതിരെ ചുമത്തരുത്: കോടിയേരി

Update: 2018-04-22 04:56 GMT
Editor : Sithara
യുഎപിഎ രാഷ്ട്രീയക്കാര്‍ക്കെതിരെ ചുമത്തരുത്: കോടിയേരി
Advertising

യുഎപിഎ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Full View

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രഖ്യാപിത പോലീസ് നയത്തിന് വിരുദ്ധമായി ചില ഉദ്യോഗസ്ഥര്‍ പെരുമാറുന്നതായി കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ രംഗത്ത് എത്തി. യുഎപിഎ നിയമവും രാജ്യദ്യോഹ കുറ്റത്തിനുള്ള നിയമവും ദുരുപയോഗം ചെയ്യുന്നതായും കൊടിയേരി വിമര്‍ശം ഉന്നയിച്ചു.

സര്‍ക്കാരിന്‍റെ പോലീസ് നയം അട്ടിമറിക്കുന്നവര്‍ക്ക് എതിരെ നടപടി എടുക്കുമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ മുന്നറിയിപ്പ്. യുഎപിഎ ദുരുപയോഗം ചെയ്യപ്പെടുന്നത് സിപിഎമ്മിന് അംഗീകരിക്കാനാവില്ല. രാഷ്ട്രീക്കാര്‍ക്കെതിരെ യുഎപിഎ അരുത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉപയോഗിക്കേണ്ട വകുപ്പാണ് യുഎപിഎ എന്നും കോടിയേരി പ്രതികരിച്ചു. എഴുത്തുകാരന്‍ കമല്‍ സി ചവറയ്ക്ക് എതിരെ 124 എ വകുപ്പ് പ്രകാരം കേസ് എടുത്ത നടപടി തെറ്റാണെന്നും കോടിയേരി തുറന്നുപറഞ്ഞു.

പൊലീസ് നയത്തെ വിമര്‍ശിച്ചപ്പോള്‍ തങ്ങളെ സ്വപ്നജീവികളെന്ന് ആക്ഷേപിച്ച സിപിഎം നേതാക്കള്‍ കൊടിയേരിയേയും അങ്ങനെ വിളിക്കുമോ എന്ന് ബിനോയ് വിശ്വം ചോദിച്ചു. കോടിയേരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത സിപിഐ തങ്ങളെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയാണിതെന്നും പ്രതികരിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News