പ്രാദേശിക നേതൃത്വത്തിന്‍റെ എതിര്‍പ്പ് അവഗണിച്ച് ഉമ്മന്‍ചാണ്ടി മൂന്നാറില്‍
പൊമ്പിളൈ ഒരുമൈ തുടങ്ങി വച്ച സമരം യുഡിഎഫ് ഏറ്റെടുത്തുവെന്ന് ഉമ്മന്‍ചാണ്ടി
എം എം മണിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാന്‍ യുഡിഎഫ്. പൊമ്പിളൈ ഒരുമൈ തുടങ്ങി വച്ച സമരം യുഡിഎഫ് ഏറ്റെടുത്തുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിന്‍റെ ഭാഗമായി ഇന്ന് വൈകിട്ട് യുഡിഎഫ് ജനപ്രതിനിധികള്‍ തിരുവനന്തപുരത്ത് ധര്‍ണ നടത്തും. നിരാഹാര സമരം തുടരുന്ന സമരക്കാര്‍ക്ക് പിന്തുണയര്‍പ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
പൊമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതി, കൌസല്യ, രാജേശ്വരി എന്നിവര്‍ നിരാഹാര സമരം തുടരുകയാണ്. പൊമ്പിളൈ ഒരുമൈയ്ക്ക് പിന്തുണയുമായി ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠനും സമര പന്തലിലുണ്ട്. കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിലെ ഒരു വിഭാഗത്തിന്‍റെ എതിര്‍പ്പ് അവഗണിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമരപന്തല്‍ സന്ദര്‍ശിച്ചു. സമരക്കാരുടെ വികാരം കേരള മുഖ്യമന്ത്രി മനസ്സിലാക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
അതേസമയം പ്രാദേശിക നേതൃത്വത്തിന്‍റെ എതിര്‍പ്പിനെ കുറിച്ചുള്ള ചോദ്യത്തിന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല. ആളില്ലാ സമരമെന്ന സിപിഎമ്മിന്‍റെ ആക്ഷേപം പ്രതിരോധത്തിലാക്കിയ പൊമ്പിളൈ ഒരുമൈക്ക് രാഷ്ട്രീയ ഊര്‍ജം പകരുന്നതായി മാറി ഉമ്മന്‍ചാണ്ടിയുടെ സന്ദര്‍ശനം.