കടവുഭാഗം സിനഗോഗ് മ്യൂസിയമാക്കുന്നു

Update: 2018-04-22 08:20 GMT
Advertising

ഇസ്രായേലില്‍ നിന്നും അമേരിക്കയില്‍ നിന്നുമെത്തിയ യഹൂദ സംഘത്തിന്റെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്

ഒരു നൂറ്റാണ്ട് പഴക്കമുള്ള ജൂത ദേവാലയം കടവുഭാഗം സിനഗോഗ് മ്യൂസിയമാക്കുന്നു. എറണാകുളം ജൂതത്തെരുവിലെ ഈ ദേവാലയത്തിന് ഒരു നൂറ്റാണ്ട് പഴക്കമുണ്ട് . ഇസ്രായേലില്‍ നിന്നും അമേരിക്കയില്‍ നിന്നുമെത്തിയ യഹൂദ സംഘത്തിന്റെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.

Full View

1948 ല്‍ ഇസ്രായേല്‍ രൂപീകൃതമായതിനു ശേഷം കേരളത്തില്‍ നിന്നും യഹൂദര്‍ പല ഘട്ടങ്ങളിലായി മടങ്ങിയതോടെ കടുവംഭാഗം സിനഗോഗ് അടച്ച് പൂട്ടിയിരുന്നു. എ ഡി 1200 ല്‍ നിര്‍മിച്ച സിനഗോഗ് 1700 ല്‍ പുതുക്കി പണിതുവെന്നാണ് ചരിത്രം രേഖപെടുത്തുന്നത്. യഹൂദര്‍ ആദ്യമായി വന്നെത്തിയ മുസിരിസ് തുറമുഖ പ്രദേശത്ത് നിര്‍മ്മിച്ചിരുന്ന സിനഗോഗിന്റെ പകര്‍പ്പിലാണ് കടവുംഭാഗം സിനഗോഗും നിര്‍മിച്ചിരിക്കുന്നത് . കേരളത്തിലെയും എറണാകുളത്തിന്റെയും യഹൂദ ചരിത്ര സാംസ്കാരികതകള്‍ വിവരിക്കുന്നതിനായാണ് മ്യൂസിയം ആരംഭിക്കുന്നത്. രാജഭരണകാലത്ത് എറണാകുളം മാര്‍ക്കറ്റ് രൂപീകരിച്ചതില്‍ മുഖ്യപങ്ക് യഹൂദരുടേതായിരുന്നു. 1935 വരെ സിനഗോഗുകളുടെ അധികാരത്തിലായിരുന്ന എറണാകുളം മാര്‍ക്കറ്റ് യഹൂദര്‍ മുനിസിപ്പാലിറ്റിക്ക് കൈമാറുകയായിരുന്നു.

Tags:    

Similar News