ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചു പണി
ആസൂത്രണ സെക്രട്ടറി വിഎസ് സെന്തിലിനെ നിയമിച്ചു. പിഎച്ച് കുര്യനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. എന്‍ ശിവശങ്കറാണ് പുതിയ ഐടി സെക്രട്ടറി.
ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചു പണി. ആസൂത്രണ സെക്രട്ടറി വിഎസ് സെന്തിലിനെ നിയമിച്ചു. പിഎച്ച് കുര്യനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. എന്‍ ശിവശങ്കറാണ് പുതിയ ഐടി സെക്രട്ടറി. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് അഴിച്ചു പണി നടന്നത്.
ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ അറുപത് വകുപ്പ് തല സെക്രട്ടറിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമാണുണ്ടായത്. നളിനി നെറ്റോ ആഭ്യന്തര സെക്രട്ടറിയായി തുടരും. ഐടി - വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന പി എച്ച് കുര്യനില്‍ നിന്ന് ഐടി വകുപ്പ് എടുത്ത് മാറ്റി. എന്‍ ശിവശങ്കറാണ് പുതിയ ഐടി സെക്രട്ടറി. കുര്യന്‍ വ്യവസായ സെക്രട്ടറിയായി തുടരും. പോള്‍ ആന്റണിയെ ഊര്‍ജവകുപ്പ് സെക്രട്ടറിയായും വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായും നിയമിച്ചു. കെ എം എബ്രഹാം ഫിനാന്‍സ് സെക്രട്ടറിയായി തുടരും.
രാജു നാരായണ സ്വാമി പുതിയ കൃഷി വകുപ്പ് സെക്രട്ടറി. രാജീവ് സദാനന്ദന്‍ ആരോഗ്യ സെക്രട്ടറിയും. ബി ബാനപാണ്ഡ്യം വനം, എക്സൈസ്, ഡോ. ബി വേണു എസ്‍സി - എസ്ടി , ബി അശോക് മൃഗസംരക്ഷണ വകുപ്പ്, മുഹമ്മദ് ഹനീഷ് പൊതു വിദ്യാഭ്യാസ വകുപ്, ബി ശ്രീനിവാസന്‍ ഉന്നത വിദ്യാഭ്യാസം, കെ ആര്‍ ജ്യോതിലാല്‍ ഗതാഗതം എന്നിങ്ങനെയാണ് മാറ്റം. ഇന്ദ്രജിത്ത് സിങ് ഡല്‍ഹി കേരളഹൌസ് കമ്മീഷണറായും പുനീത്ത് കുമാര്‍ അസി.കമ്മീഷണറായും നിയമിച്ചു.