അനാഥാലയത്തിലെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ പെണ്‍മക്കളെ പോറ്റാന് വഴി തേടി ഒരമ്മ

Update: 2018-04-22 10:08 GMT
Editor : Sithara
അനാഥാലയത്തിലെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ പെണ്‍മക്കളെ പോറ്റാന് വഴി തേടി ഒരമ്മ
Advertising

എറണാകുളം ജില്ലയിലെ പച്ചാളത്തുള്ള ബെത്‌സെയിദ് പ്രൊവിഡന്‍സ് ഇന്‍ എന്ന അനാഥാലയത്തില്‍ കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി

Full View

എറണാകുളം ജില്ലയിലെ പച്ചാളത്തുള്ള അനാഥാലയത്തിലെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ പെണ്‍മക്കളെ പോറ്റാന് വഴി തേടി അലയുകയാണ് ഒരമ്മ.ബെത്‌സെയിദ് പ്രൊവിഡന്‍സ് ഇന്‍ എന്ന അനാഥാലയത്തിലെ പീഡനത്തില്‍ നിന്നാണ് തൃശ്ൂര്‍ സ്വദേശിയായ ബിന്ദു കുട്ടികളെ രക്ഷപ്പെടുത്തിയയത് ..എന്നാല്‍ അനാഥാലയ നടത്തിപ്പുകാര്‍ സംഭവം നിഷേധിച്ചു.

എറണാകുളം സൌത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ബിന്ദുവിനെയും നാല് കുട്ടികളെയും ഞങ്ങള്‍ കണ്ടത്. ഞങ്ങള്‍ കാണുന്പോള്‍ ബിന്ദു പൊലീസുകാരോട് പരാതി പറയുകയായിരുന്നു. കാര്യം അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കഥ ബിന്ദു ഞങ്ങളോട് പറഞ്ഞത്. ഏഴ് മാസമായി റെയില്‍വ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി അലയുകയാണിവര്‍. അഞ്ച് കുട്ടികളുടെ വിശപ്പടക്കാന്‍ നിവര്‍ത്തിയില്ലാതെയാണ് ബിന്ദു രണ്ട് പെണ്‍കുട്ടികളെ അനാഥാലയത്തിലാക്കിയത്. എന്നാല്‍ അവിടെ കുട്ടികള്‍ക്ക് അനുഭവിക്കേണ്ടി വന്നത് കടുത്ത പീഡനങ്ങളായിരുന്നു.

ഭര്‍ത്താവ് ഹരികൃഷ്ണന്‍ മോഷണക്കേസിലെ പ്രതിയായായതോടെയാണ് ഇവര്‍ തെരുവിലായത്. ഇവര്‍ക്ക് നാല് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണുള്ളത്. ആണ്‍കുട്ടി മറ്റൊരു അനാഥാലയത്തിലാണ്.എന്നാല്‍ അനാഥാലയത്തില്‍ കുട്ടികള്‍ സുരക്ഷിതരായിരുന്നുവെന്നാണ് നടത്തിപ്പുകാരുടെ വാദം.

ഒരു അനാഥാലയത്തില്‍ നിന്നുണ്ടായ അനുഭവം മോശമായതുകൊണ്ട് കുട്ടികളുടെ സംരക്ഷണം മറ്റൊരിടത്ത് ഏല്‍പിക്കാനും ബിന്ദുവിന് ധൈര്യമില്ലാതായി.ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയില്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഈ അമ്മ

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News