പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ ഹരജി സിഎടി തള്ളി
Update: 2018-04-23 17:04 GMT
ശമ്പള സ്കെയില്‍ മാറ്റം വരരുതെന്ന് സംസ്ഥാന സര്‍ക്കാരിന് ട്രിബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ ഹരജി സിഎടി തള്ളി. ശമ്പള സ്കെയില്‍ മാറ്റം വരരുതെന്ന് സംസ്ഥാന സര്‍ക്കാരിന് ട്രിബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഡിജിപി സ്ഥാനത്തു നിന്നും തന്നെ മാറ്റിയത് തരംതാഴ്ത്തലാണെന്നായിരുന്നു സെന്‍കുമാറിന്‍റെ പരാതി. ജിഷ വധക്കേസ് അന്വേഷണം, പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം തുടങ്ങിയ കേസുകളുടെ അന്വേഷണത്തില്‍ ഡിജിപി എന്ന നിലയില്‍ സെന്‍കുമാര്‍ പരാജയപ്പെട്ടുവെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് അംഗീകരിച്ചാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധി.