ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരായ സെന്‍കുമാറിന്റെ ഹരജി ഇന്ന് പരിഗണിക്കും

Update: 2018-04-23 15:34 GMT
ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരായ സെന്‍കുമാറിന്റെ ഹരജി ഇന്ന് പരിഗണിക്കും
Advertising

സര്‍വ്വീസ് നിയമമനുസരിച്ച് കാലാവധി പൂര്‍ത്തിയാക്കുമുമ്പ് ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടി തെറ്റാണെന്നാണ് ഹരജിയിലെ വാദം.

മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരായ ഹരജി നേരത്തെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ തള്ളിയിരുന്നു. ഇതിനെതിരെയാണ് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

സര്‍വ്വീസ് നിയമമനുസരിച്ച് കാലാവധി പൂര്‍ത്തിയാക്കുമുമ്പ് ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടി തെറ്റാണെന്നാണ് ഹരജിയിലെ വാദം. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News