തല തണുപ്പിക്കുന്ന ഹെല്‍മെറ്റുമായി കോഴിക്കോട് സ്വദേശി

Update: 2018-04-23 01:52 GMT
തല തണുപ്പിക്കുന്ന ഹെല്‍മെറ്റുമായി കോഴിക്കോട് സ്വദേശി
Advertising

ബൈക്കോടിക്കുമ്പോള്‍ ഹെല്‍മറ്റിട്ടാല്‍ ഇനി തല ചൂടാകില്ല

Full View

തല ചൂടാകുമെന്ന കാരണം പറഞ്ഞാണ് പലരും ബൈക്കോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കാന്‍ മടിക്കുന്നത്. എന്നാല്‍ തലചൂടാകാത്ത തരം ഹെല്‍മറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് കോഴിക്കോട് പുതിയങ്ങാടി സ്വദേശി സംഗീത്. സംഗീതിന്റെ ഹെല്‍മെറ്റ് വെച്ചാല്‍ തലയില്‍ ചെറിയ തണുപ്പും ലഭിക്കും.

ഹെല്‍മറ്റ് വെക്കുമ്പോഴുണ്ടാകുന്ന ചൂട് ഒരു പ്രശ്നം തന്നെയാണ്. ഇതിന് പരിഹാരം കാണാനാണ് തന്റെ ഹെല്‍മറ്റില്‍ സംഗീത് ചില മാറ്റങ്ങള്‍ വരുത്തിയത്. ഇതില്‍ ഘടിപ്പിച്ച ഫാന്‍ ചൂടുള്ള വായുവിനെ പുറത്തുകളഞ്ഞ് പുതിയ വായുവിനെ അകത്തേക്കെടുക്കും. പ്രവര്‍ത്തനം പോലെ ലളിതമാണ് നിര്‍മാണവും.

ഹെല്‍മറ്റ് നല്‍കുന്ന സുരക്ഷകൂടി ഇനി ഉറപ്പാക്കേണ്ടതുണ്ട്. ബൈക്കോടിക്കുന്നവര്‍ക്കുണ്ടാകുന്ന പുറംവേദന അകറ്റാന്‍ സഹായിക്കുന്ന ഉപകരണമാണ് സംഗീതിന്റെ അടുത്ത ലക്ഷ്യം. എല്ലാ പിന്തുണയും നല്‍കി അച്ഛന്‍ സുധീറും അമ്മ ലതയും കൂടെയുണ്ട്.

Tags:    

Similar News