സോളാറില്‍ കുഴങ്ങി കോണ്‍ഗ്രസ്

Update: 2018-04-23 09:25 GMT
Editor : admin
സോളാറില്‍ കുഴങ്ങി കോണ്‍ഗ്രസ്
Advertising

സരിതയെ ലൈംഗികമായി പീഡിപ്പിച്ചതിനും ഉമ്മന്‍ചാണ്ടിക്കെതിരെ കേസുണ്ട്. അറസ്റ്റിലേക്ക് നീളാവുന്ന ഈ കേസുകള്‍ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിക്കും.

സോളാറില്‍ കൂട്ടക്കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നു. പാര്‍ട്ടിയിലെ ഉന്നത നേതാവായ ഉമ്മന്‍ചാണ്ടിയും രണ്ടാം നിര നേതാക്കളുമെല്ലാം ലൈംഗിക പീഡനക്കേസുള്‍പ്പെടെ ക്രിമിനല്‍ കേസിലും അഴിമതി കേസിലും പ്രതികളാവുകയാണ്.

Full View

ഭരണപക്ഷത്തിരുന്നപ്പോള്‍ വേട്ടയാടിയ വിവാദം വലിയ പ്രത്യാഘാതങ്ങളോടെ കോണ്‍ഗ്രസിനെ വീണ്ടും പിടികൂടിയിരിക്കുകയാണ്. മുന്‍മുഖ്യമന്ത്രിയും സംസ്ഥാനത്തെ പാര്‍ട്ടിയിലെ ഏറ്റവും പ്രധാന നേതാവുമായ ഉമ്മന്‍ചാണ്ടിതന്നെ കേസില്‍ കുടുങ്ങിയിരിക്കുകയാണ്. സോളാര്‍ തട്ടിപ്പിന് ഉമ്മന്‍ചാണ്ടി തന്നെ കൂട്ടുനിന്നെന്ന വിലയിരുത്തലിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസും ക്രമിനല്‍ കേസും എടുക്കാന്‍ തീരുമാനിച്ചത്. സരിതയെ ലൈംഗികമായി പീഡിപ്പിച്ചതിനും ഉമ്മന്‍ചാണ്ടിക്കെതിരെ കേസുണ്ട്. അറസ്റ്റിലേക്ക് നീളാവുന്ന ഈ കേസുകള്‍ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിക്കും.

ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, കെ സി വേണുഗോപാല്‍, പി സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, എന്‍ സുബ്രഹ്മണ്യന്‍, എഐസിസി സെക്രട്ടറി പളനി സ്വാമി എന്നിവരുടെ പേരുകളും സരിതയുടെ കത്തിലുണ്ട്. ഇവര്‍ക്കെതിരെയും ലൈംഗിക പീഡനത്തിന് കേസെടുക്കും. ബെന്നിബഹനനാന്‍, തന്പാനൂര്‍രവി എന്നിവര്‍ക്കെതിരെയും ക്രിമിനല്‍ കേസുണ്ട്. നേതാക്കള്‍ ഒന്നാകെ ജയിലലടക്കപ്പെടുന്ന സാഹചര്യം വരെ ഉണ്ടാകുമോ എന്നും കോണ്‍ഗ്രസില്‍ ആശങ്കയുണ്ട്. രാഷ്ട്രീയ പ്രേരിതമാണ് സര്‍ക്കാര്‍ നടപടിയെന്ന് വിലയിരുത്തുന്പോഴും കേസിന്‍റെ മുന്നോട്ട് പോക്ക് പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാക്കും. എല്ലാ വിഭാഗത്തിലുമുള്ള നേതാക്കളുണ്ടെങ്കിലും കോണ്‍ഗ്രസിലെ ശക്തരായ എ വിഭാഗത്തിനാണ് സോളാര്‍ കേസില്‍ ഏറ്റവും പരിക്കേല്‍ക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News