ദലിത് യുവതിയുടെ ആത്മഹത്യാശ്രമം; ഷംസീര്‍ എംഎല്‍എക്കും പിപി ദിവ്യക്കുമെതിരെ കേസ്

Update: 2018-04-23 04:54 GMT
Editor : admin | admin : admin
ദലിത് യുവതിയുടെ ആത്മഹത്യാശ്രമം; ഷംസീര്‍ എംഎല്‍എക്കും പിപി ദിവ്യക്കുമെതിരെ കേസ്
Advertising

തലശേരിയില്‍ ദളിത് യുവതി അഞ്ജന ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ എ.എന്‍ ഷംസീര്‍ എം.എല്ക്കും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി ദിവ്യക്കുമെതിരെ പോലീസ് കേസെടുത്തു

Full View

തലശേരിയില്‍ ദളിത് യുവതി അഞ്ജന ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ എ.എന്‍ ഷംസീര്‍ എം.എല്ക്കും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി ദിവ്യക്കുമെതിരെ പോലീസ് കേസെടുത്തു. ആത്മഹത്യാ ശ്രമത്തിന് അഞ്ജനക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.എന്നാല്‍ ആത്മഹത്യാശ്രമത്തിനു കാരണം സി.പി.എം നേതാക്കളുടെ പരാമര്‍ശമല്ലെന്ന് അഞ്ജന മൊഴി നല്കിയതായി സംസ്ഥാന എസ്.ടി,എസി കമ്മീഷന്‍ ചെയര്മായന്‍ പറഞ്ഞു. തലശേരി കുട്ടിമാക്കൂലിലെ കോണ്ഗ്രടസ് നേതാവ് കുനിയില്‍ രാജന്‍റെ മകള്‍ അഞ്ജന ആത്മഹത്യക്ക് ശ്രമിച്ചതിനു കാരണം സി.പി.എം നേതാക്കള്‍ നടത്തിയ അവഹേളനപരമായ ചില പരാമര്‍ശങ്ങളാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.ഇന്നലെ പോലീസിന് നല്കിയ മൊഴിയിലും ഈ ആരോപണം അഞ്ജന ആവര്‍ത്തിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് തലശേരി എം.എല്‍.എ എ.എന്‍ ഷംസീറിനും ഡി.വൈ.എഫ്.ഐ നേതാവും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി.പി ദിവ്യക്കുമെതിരെ പോലീസ് ഇന്ന് കേസ് രജിസ്ട്രര്‍ ചെയ്തത്.ആത്മഹത്യാ ശ്രമത്തിന് അഞ്ജനക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.

അതിനിടെ കേന്ദ്ര പട്ടികജാതി കമ്മീഷന്‍ അംഗം ഗിരിജാ കുമാരിയും സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എന്‍ വിജയകുമാറും ഇന്ന് ആശുപത്രിയിലെത്തി അഞ്ജനയില്‍ നിന്ന് മൊഴിയെടുത്തു.ജയിലില്‍ പോകണ്ടി വന്നതിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും സി.പി.എം നേതാക്കളുടെ പരാമര്‍ശം ആത്മഹത്യാ ശ്രമത്തിന് കാരണമായിട്ടില്ലെന്നും അഞ്ജന മൊഴി നല്‍കിയതായി സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ചുളള വിശദമായ റിപ്പോര്‍ട്ട് ഇന്ന് തന്നെ കേന്ദ്ര പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന് സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ അംഗം ഗിരിജാകുമാരിയും അറിയിച്ചു.


.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News