വൃക്കരോഗിക്ക് കൈതാങ്ങായി സ്വകാര്യബസുടമകൾ
തൃശ്ശൂര്‍ മാന്ദാമംഗലത്തെ സ്വകാര്യബസുകളുടെ ഒരു ദിവസത്തെ ഓട്ടം വെട്ടുകാട് സ്വദേശി സേതുമാധവന് കൈതാങ്ങായി.
തൃശ്ശൂര്‍ മാന്ദാമംഗലത്തെ സ്വകാര്യബസുകളുടെ ഒരു ദിവസത്തെ ഓട്ടം വെട്ടുകാട് സ്വദേശി സേതുമാധവന് കൈതാങ്ങായി. വൃക്കരോഗബാധിതനായ സേതുമാധവന്റെ ചികിത്സയിലേക്ക് ഇരുപത്തിയഞ്ച് ബസുകളാണ് ഒരു ദിവസത്തെ കളക്ഷന്‍ സംഭാവന നല്‍കി മാതൃകയായത്.
തൃശ്ശൂര്‍ മാന്ദാമംഗലം റൂട്ടിലെ സ്ഥിരം യാത്രക്കാരനായിരുന്നു സേതുമാധവന്‍. എന്നാല്‍ ഇരു വൃക്കകളും തകരാറിലായതോടെ ജീവിതം ദുരിതത്തിലായി. ചികിത്സക്ക് പോലും പണമില്ലാതെ കിടപ്പാടം വില്‍ക്കേണ്ടി വന്ന സേതുമാധവന്റെ നിസഹായത സഹയാത്രികരില്‍ നിന്ന് കേട്ടറിഞ്ഞാണ് ബസുടമകളും ജീവനക്കാരും കാരുണ്യയാത്രക്കൊരുങ്ങിയത്. ടിക്കറ്റ് വെച്ചുള്ള യാത്രയായിരുന്നില്ല. ഓരോരുത്തരും അവനവന് കഴിയിന്ന തുക സംഭാവന നല്‍കി. നാട്ടുകാരുടെ നേതൃത്വത്തിൽ സഹായ നിധിയും രൂപീകരിച്ചിട്ടുണ്ട്. സുമനസ്സുകളുടെ കാരുണ്യത്തിൽ സോതുമാധവനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വാരാനുള്ള ശ്രമത്തിലാണ് വെട്ടുകാട് നിവാസികള്‍.