ഖജനാവില്‍ നിന്നും പണമുടക്കുന്ന എല്ലാ ജോലിക്കും പിഎസ്‍സി വേണമെന്ന്

Update: 2018-04-24 05:51 GMT
Editor : Alwyn K Jose
ഖജനാവില്‍ നിന്നും പണമുടക്കുന്ന എല്ലാ ജോലിക്കും പിഎസ്‍സി വേണമെന്ന്
Advertising

സംസ്ഥാന ഖജനാവില്‍ നിന്ന് പണം മുടക്കുന്ന എല്ല ജോലികള്‍ക്കും പിഎസ്‍സിയില്‍ നിന്നും നിയമനം നിര്‍ബന്ധമാക്കണമെന്ന് പിഎസ്‍സി ചെയര്‍മാന്‍ കെഎസ് രാധാകൃഷ്ണന്‍.

Full View

സംസ്ഥാന ഖജനാവില്‍ നിന്ന് പണം മുടക്കുന്ന എല്ല ജോലികള്‍ക്കും പിഎസ്‍സിയില്‍ നിന്നും നിയമനം നിര്‍ബന്ധമാക്കണമെന്ന് പിഎസ്‍സി ചെയര്‍മാന്‍ കെഎസ് രാധാകൃഷ്ണന്‍. പിഎസ്‍സി പരീക്ഷയ്ക്ക് പിന്നോക്ക വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സംവരണം കാര്യക്ഷമമാക്കണമെന്നും അറബി പഠനം എല്ലാ സര്‍വ്വകലാശാലയിലും നടപ്പാക്കണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് അ‍ഞ്ച് വര്‍ഷം പിന്നിടുന്നതിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ കെഎസ് രാധാകൃഷ്ണന്‍ വ്യക്തമാക്കിയത്. ഖജനാവില്‍ നിന്നും പണം മുടക്കുന്ന എല്ലാ ജോലികളുടേയും നിയമനം പിഎസ്‍സി നടത്തുമെന്നും ദേവസ്വം ബോര്‍ഡിന്റെ ഈ നിലപാടില്‍ മാറ്റമില്ലെന്നും കെഎസ് രാധാകൃഷ്ണന്‍ പറ‍‍ഞ്ഞു.

നിലവില്‍ പിന്നോക്ക വിഭാഗത്തില്‍ സംവരണം ലഭിക്കുന്നത് സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നിട്ട് നില്‍ക്കുന്നവര്‍ക്കാണ്. ഇത് മാറ്റപ്പെടണം. സംവരണം കാര്യക്ഷമമായി നടപ്പാക്കണമെന്നും പിഎസ്‍സി ചെയര്‍മാന്‍ പറഞ്ഞു. അതേസമയം അറബി ഭാഷ എല്ലാ സര്‍വ്വകലാശാലകളിലും നിര്‍ബന്ധമാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി അവസരങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്നും നാലാമത്തെ ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രം കോഴിക്കോട് ഉടന്‍ ആരംഭിക്കുമെന്നും കെഎസ് രാധാകൃഷ്ണന്‍ പറഞ്ഞു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News