സൌമ്യ കേസിലെ നീതികേട് ആവര്‍ത്തിക്കരുതെന്ന് പെണ്ണൊരുമ

Update: 2018-04-24 05:27 GMT
സൌമ്യ കേസിലെ നീതികേട് ആവര്‍ത്തിക്കരുതെന്ന് പെണ്ണൊരുമ
Advertising

ജിഷ കൊലക്കേസില്‍ അന്വേഷണത്തിന്റെ തുടക്കം മുതല്‍ കുറ്റകരമായ അനാസ്ഥയാണ് നടക്കുന്നത്. അതുകൊണ്ട് സൌമ്യ കേസിലുണ്ടായ നീതികേട് ഇനി ജിഷ കേസിലും ആവര്‍ത്തികരുതെന്ന് ആവശ്യപ്പെട്ടാണ് പെണ്ണൊരുമ കൂട്ടായ്മ സംഘടിപ്പിച്ചത്.

Full View

സൌമ്യ കേസിന്റെ അന്തിമ വിചാരണയില്‍ സംഭവിച്ച നീതികേട് പിഴവ് ജിഷ കേസില്‍ ആവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെട്ട് പെണ്ണൊരുമയുടെ നേതൃത്വത്തില്‍ പാലക്കാട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ‌പ്രതിഷേധത്തില്‍ നിരവധി സ്ത്രീകള്‍ പങ്കെടുത്തു.

ജിഷ കൊലക്കേസില്‍ അന്വേഷണത്തിന്റെ തുടക്കം മുതല്‍ കുറ്റകരമായ അനാസ്ഥയാണ് നടക്കുന്നത്. അതുകൊണ്ട് സൌമ്യ കേസിലുണ്ടായ നീതികേട് ഇനി ജിഷ കേസിലും ആവര്‍ത്തികരുതെന്ന് ആവശ്യപ്പെട്ടാണ് പെണ്ണൊരുമ കൂട്ടായ്മ സംഘടിപ്പിച്ചത്.

അമീര്‍ ഉള്‍ ഇസ്ലാമിനെ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നുവെന്നും അമീറിനെ സഹായിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവവരണമെനന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം വര്‍ധിച്ച് വരുമ്പോഴും നീതിന്യായ വ്യവസ്ഥയും പൊലീസും അനാസ്ഥ ആവര്‍ത്തിക്കുകയാണെന്നും കൂട്ടായ്മ ആരോപിച്ചു‌.

Tags:    

Similar News