മൂന്നാറില്‍ കടകളടച്ച് സമരം
മൂന്നാറിലെ ജനങ്ങളെ മുഴുവന്‍ കൈയ്യേറ്റകാരായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് വിവിധ മതസംഘടനകളും വ്യാപാരി സമൂഹവും ചേര്‍ന്ന മൂന്നാര്‍ ജനകീയ സമിതിയാണ് കടകളടച്ച് സമരത്തിന് ആഹ്വാനം നല്‍കിയത്
മൂന്നാറിലെ ജനങ്ങളെ മാധ്യമങ്ങള്‍ കയ്യേറ്റക്കാരി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ജനകീയ സമിതി നടത്തുന്ന പ്രതിഷേധ സമരം ആരംഭിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട് സമരത്തെ കോണ്‍ഗ്രസ് പിന്തുണക്കുന്നുവെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് എ കെ മണി പറഞ്ഞു.
മൂന്നാറിലെ ജനങ്ങളെ മുഴുവന്‍ കൈയ്യേറ്റകാരായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് വിവിധ മതസംഘടനകളും വ്യാപാരി സമൂഹവും ചേര്‍ന്ന മൂന്നാര്‍ ജനകീയ സമിതിയാണ് കടകളടച്ച് സമരത്തിന് ആഹ്വാനം നല്‍കിയത്.
ഈ സമരത്തില്‍ മൂന്നാറിലെ കോണ്‍ഗ്രസ്സ് നേതൃത്വവും പിന്തുണ പ്രഖ്യാപിച്ചു. മൂന്നാറുകാരെ കൈയ്യേറ്റക്കാരായി
ചിത്രീകരിക്കുന്ന നടപടി അവസാനിപ്പിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ് നേത്യത്വം അറിയിച്ചു.
കടകളടച്ചുള്ള സമരത്തിന് മുന്നോടിയായി മൂന്നാറില്‍ ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടക്കും. മൂന്നാര്‍ ഹിന്ദുസ്ഥാനം പ്രസിഡന്‍റ് സി കെ ബാബുലാല്‍, ഠൌണ്‍ ജുമാമസ്ജിദ് ഇമാം മുഹമ്മദ് അമീന്‍ മൌലവി, മൌണ്ട് കാര്‍മല്‍ ചര്‍ച്ച് ഫാദര്‍ സുരേഷ് ആന്‍റണി, മര്‍ച്ചന്‍റ് അസോസിയഷന്‍ പ്രസിഡന്‍റ് എന്‍.ആര്‍ മനോഹരന്‍, വ്യാപാരി വ്യവസായി സമതി ഏരിയാ സെക്രട്ടറി സി.എച്ച് ജാഫര്‍ തുടങ്ങിയവരാണ് ഈ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്നാല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സമരത്തില്‍ പങ്കെടുക്കുന്നില്ല. ഇന്ന് നടക്കുന്ന സമരത്തിന് എല്ലാ പാര്‍ട്ടികളുടേയും പ്രാദേശിക നേതൃത്വത്തിന്‍റെ പിന്തുണയുണ്ടെന്ന് ജനകീയ വേദി
അറിയിച്ചു.