ഇടുക്കിയില്‍ നാളെ എന്‍ഡിഎ ഹര്‍ത്താല്‍
Update: 2018-04-24 10:54 GMT
പൊമ്പിളൈ ഒരുമൈക്കെതിരായ മന്ത്രി എം എം മണിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍
ഇടുക്കിയില്‍ നാളെ എന്‍ഡിഎ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പൊമ്പിളൈ ഒരുമൈക്കെതിരായ മന്ത്രി എം എം മണിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
അതിനിടെ പരാമര്‍ശത്തില്‍ മന്ത്രി എം എം മണി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. താന്‍ പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. പക്ഷേ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം.