ആടിനെ പട്ടിയാക്കുന്ന പ്രചാരണം നാട്ടിലുണ്ടെന്ന് പിണറായി

Update: 2018-04-24 15:44 GMT
ആടിനെ പട്ടിയാക്കുന്ന പ്രചാരണം നാട്ടിലുണ്ടെന്ന് പിണറായി
Advertising

നിക്ഷിപ്ത താല്പര്യക്കാര്‍ നിയന്ത്രിക്കുന്ന പ്രചാരണ മാധ്യമങ്ങള്‍ എല്ലായ്പോഴും ഇടതുപക്ഷത്തിന് എതിരാണെന്നും പിണറായി വിജയന്‍ ആരോപിച്ചു.

ആടിനെ പട്ടിയും പേപ്പട്ടിയുമാക്കുന്ന പ്രചാരണ രീതികള്‍ നാട്ടിലുണ്ടെന്നും അത് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിക്ഷിപ്ത താല്പര്യക്കാര്‍ നിയന്ത്രിക്കുന്ന പ്രചാരണ മാധ്യമങ്ങള്‍ എല്ലായ്പോഴും ഇടതുപക്ഷത്തിന് എതിരാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. ചേര്‍ത്തലയില്‍ ചെത്തുതൊഴിലാളി യൂണിയന്‍ സംസ്ഥാന സമ്മേളനറാലി ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Full View

ഇടതുപക്ഷത്തിനെതിരെ പ്രചാരണം നടത്തുന്ന നിക്ഷിപ്ത താല്പര്യക്കാര്‍ക്കും വലതു പക്ഷത്തിനും വലിയ അമ്പരപ്പുണ്ടാക്കുന്നതായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് കേരള കള്ളു ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്‍റെ റാലി ഉദ്ഘാടനം ചെയ്യവെ പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്‍റെ ആദ്യമാസങ്ങളില്‍ അവര്‍ വലിയ ആയുധങ്ങളൊന്നും പ്രയോഗിക്കാതെ കാത്തിരുന്നു. എന്നാല്‍ ആ സമയത്ത് വലതുപക്ഷം ആക്രമണത്തിനുള്ള ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയായിരുന്നു. വലതുപക്ഷം ആഗ്രഹിക്കുന്ന രീതിയിലുള്ള നടപടികളാവില്ല ഇടതു സര്‍ക്കാരില്‍ നിന്ന് ഉണ്ടാവുകയെന്നും സര്‍ക്കാരില്‍ അര്‍‍പ്പിച്ച വിശ്വാസം പാഴാവില്ലെന്നും പിണറായി വിജയന്‍ പ്രംഗത്തില്‍ പറഞ്ഞു.

Tags:    

Similar News