കൈവിട്ടുപോയത് അപ്രതീക്ഷിതമായി ലഭിച്ച മന്ത്രിസ്ഥാനം

Update: 2018-04-24 13:07 GMT
Editor : Jaisy
കൈവിട്ടുപോയത് അപ്രതീക്ഷിതമായി ലഭിച്ച മന്ത്രിസ്ഥാനം
Advertising

കയ്യേറ്റ ആരോപണത്തില്‍ മുഖ്യമന്ത്രി പൂര്‍ണ്ണ പിന്തുണ നല്‍കിയെങ്കിലും തുടര്‍ച്ചയായ കോടതി ഇടപെടലുകളാണ് തോമസ്ചാണ്ടിക്ക് വിനയായത്

എ.കെ ശശീന്ദ്രന്‍ രാജി വച്ചതോടെ അപ്രതീക്ഷിതമായി ലഭിച്ച മന്ത്രിസ്ഥാനമാണ് എട്ട് മാസത്തിനപ്പുറം തോമസ്ചാണ്ടിക്ക് നഷ്ടമായത്. കയ്യേറ്റ ആരോപണത്തില്‍ മുഖ്യമന്ത്രി പൂര്‍ണ്ണ പിന്തുണ നല്‍കിയെങ്കിലും തുടര്‍ച്ചയായ കോടതി ഇടപെടലുകളാണ് തോമസ്ചാണ്ടിക്ക് വിനയായത്. തോമസ് ചാണ്ടി രാജിവെച്ചതോടെ എന്‍സിപിക്ക് ഇടത് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഇല്ലാതായി.

Full View

കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് കെ കരുണാകരന്‍ രൂപീകരിച്ച ഡിഐസിയുടെ സ്ഥാനാര്‍ഥിയായി 2006 ലാണ് തോമസ് ചാണ്ടി കുട്ടനാട്ടില്‍ നിന്ന് ആദ്യം ജയിക്കുന്നത്.ഇടതുമുന്നണിയിലെ ഡോ. കെ.സി. ജോസഫിനെയാണ് ചാണ്ടി അന്ന് പരാജയപ്പെടുത്തിത്.ഡിഐസിക്ക് അന്ന് വിവിധ മണ്ഡലങ്ങളിലായി 18 സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നെങ്കിലും ജയിച്ചത് ചാണ്ടി മാത്രമായിരുന്നു.

2011 എല്‍ഡിഎഫിന്റെ ഭാഗമായി വിജയിച്ചെങ്കിലും മുന്നണി പ്രതിപക്ഷത്തായി.2016ല്‍ ശക്തമായ ത്രികോണ മത്സരത്തിലും കുട്ടനാടിന്റെ അമരത്ത് ചാണ്ടി വീണ്ടുമെത്തി.ജയിച്ചാല്‍ ജലസേചനവകുപ്പ് ചോദിച്ച് വാങ്ങുമെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് ചാണ്ടി പറഞ്ഞത് മന്ത്രിസ്ഥാനം കിട്ടുമെന്ന് ഉറപ്പിച്ചായിരിന്നു.എന്നാല്‍ എന്‍സിപിയില്‍ നിന്ന് മന്ത്രിയാകാനുള്ള നറുക്ക് വീണത് എകെ ശശീന്ദ്രന് ആയിരുന്നു.ഫോണ്‍കെണിയില്‍ പെട്ട് ശശീന്ദ്രന് രാജിവെച്ചതോടെ നേരത്തെ മോഹിച്ച മന്ത്രിസ്ഥാനം തോമസ് ചാണ്ടിയെ തേടി എത്തി.2017 ഏപ്രില്‍ ഒന്നിന് തോമസ് ചാണ്ടി ഗതാഗതമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു.ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും കുഴപ്പമില്ലാതെ ഭരണവുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് കയ്യേറ്റം ആരോപണം ഉയര്‍ന്നത്. സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും പിന്തുണ തോമസ് ചാണ്ടിക്ക് ലഭിച്ചു. ഒടുവില്‍ കോട്ടയം വിജിലന്‍സ് കോടതി ത്വരിതാന്വേഷണം പ്രഖ്യാപിക്കുകയും,പിന്നാലെ ഹൈക്കോടതി വിരമ‍ശിക്കുകയും ചെയ്തതോടെ സ്വന്തം പാര്‍ട്ടിയുടെ പിന്തുണ ഉണ്ടായിട്ടും മുഖ്യമന്ത്രിയും സിപിഎമ്മും കൈവിട്ടു.എന്‍സിപിക്ക് മൂന്നമതൊരു എംഎല്‍എ ഇല്ലാത്തത് കൊണ്ട് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ് ലഭിച്ചാല്‍ വീണ്ടും തിരികെയെത്താം എന്ന പ്രതീക്ഷയിലാണ് തോമസ് ചാണ്ടി പടിയിറങ്ങുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News