കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക സഹകരണ ബാങ്കുകള്‍ വഴി ഒരാഴ്ചക്കുള്ളില്‍ വിതരണം ചെയ്യും

Update: 2018-04-24 05:39 GMT
Editor : Sithara
കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക സഹകരണ ബാങ്കുകള്‍ വഴി ഒരാഴ്ചക്കുള്ളില്‍ വിതരണം ചെയ്യും
Advertising

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക സഹകരണ ബാങ്കുകള്‍ വഴി ബുധനാഴ്ചക്കുള്ളില്‍ കൊടുത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക സഹകരണ ബാങ്കുകള്‍ വഴി ബുധനാഴ്ചക്കുള്ളില്‍ കൊടുത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഇത് സംബന്ധിച്ച ധാരണാപത്രം ഇന്ന് ഒപ്പിടും. ഇതേതുടര്‍ന്ന് പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ നടത്തി വന്ന സമരം പിന്‍വലിച്ചു.

Full View

തിരുവനന്തപുരത്തും വയനാട്ടിലുമായി രണ്ട് പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. അഞ്ച് മാസമായി മുടങ്ങിക്കിടക്കുന്ന കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഒരാഴ്ചക്കുള്ളില്‍ വിതരണം ചെയ്യാനാണ് യോഗത്തിലെ തീരുമാനം. സര്‍ക്കാരും കെഎസ്ആര്‍ടിസിയും സഹകരണ വകുപ്പും തമ്മിലുള്ള ധാരണാ പത്രത്തിന്‍റെ കരട് ഇന്ന് തന്നെ തയ്യാറാകും. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, പെന്‍ഷന്‍കാരുടെ സംഘടനാ പ്രതിനിധികള്‍, വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുന്നതായി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനുള്ള നടപടികള്‍ ഓരോ ദിവസവും മുഖ്യമന്ത്രി തന്നെ വിലയിരുത്തും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News