ഫണ്ടുകള്‍ക്ക് കുറവില്ല; പക്ഷേ അട്ടപ്പാടിയിലെ ഗര്‍ഭിണികളും കുഞ്ഞുങ്ങളും പോഷകാഹാരക്കുറവില്‍ തന്നെ

Update: 2018-04-24 23:13 GMT
Editor : admin
ഫണ്ടുകള്‍ക്ക് കുറവില്ല; പക്ഷേ അട്ടപ്പാടിയിലെ ഗര്‍ഭിണികളും കുഞ്ഞുങ്ങളും പോഷകാഹാരക്കുറവില്‍ തന്നെ
Advertising

അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് പരിഹിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ വിജയം കാണുന്നില്ല. ഏപ്രില്‍, മെയ് മാസങ്ങളില്‍ ജനിച്ച 153 ആദിവാസി കുഞ്ഞുങ്ങള്‍ക്കും തൂക്കക്കുറവ്.

Full View

കോടികളുടെ ഫണ്ടുകള്‍ ഒഴുക്കിയിട്ടും അട്ടപ്പാടിയില്‍ ഗര്‍ഭിണികളും കുഞ്ഞുങ്ങളും കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നു എന്ന് കണക്കുകള്‍. മേഖലയില്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ ജനിച്ച 153 ആദിവാസി കുഞ്ഞുങ്ങളും തൂക്കക്കുറവ് നേരിടുന്നു. കുഞ്ഞുങ്ങള്‍ക്ക് പരിചരണം നല്‍കുന്നതിനുള്ള സംവിധാനങ്ങളും പരാജയമാണ്.

മെയ് മാസത്തില്‍ 347 പ്രസവങ്ങളാണ് അട്ടപ്പാടിയില്‍ നടന്നത്. 184 ആദിവാസി വിഭാഗങ്ങളില്‍ നിന്നാണ്. ഇതില്‍ 85 കുട്ടികളും തൂക്കക്കുറവ് നേരിടുന്നു. ഏപ്രില്‍ മാസത്തില്‍ അട്ടപ്പാടിയില്‍ ജനിച്ച 65 കുഞ്ഞുങ്ങള്‍ക്കും തൂക്കക്കുറവുണ്ട്. ഈ വര്‍ഷം ഇതുവരെ മൂന്നു ശിശുമരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഗൌരവമുള്ള കണക്കുകളാണിതെന്ന് പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എകെ ബാലന്‍ പറഞ്ഞു.

ആശുപത്രിയില്‍ കുഞ്ഞുങ്ങളുടെ കൂടെ വരുന്നര്‍ക്ക് 200 രൂപയും കുഞ്ഞുങ്ങള്‍ക്ക് 150 രൂപയും സഹായമായി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഇത് നല്‍കുന്നില്ല. പരിചരണത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട കുഞ്ഞുങ്ങള്‍ക്കുള്ള ന്യൂട്രീഷന്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനവും താളം തെറ്റിക്കിടക്കുകയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News