കോഴിക്കോട് കെഎസ്ആര്‍ടിസിയില്‍ റിലേ സത്യാഗ്രഹം

Update: 2018-04-25 15:58 GMT
Editor : Alwyn K Jose
കോഴിക്കോട് കെഎസ്ആര്‍ടിസിയില്‍ റിലേ സത്യാഗ്രഹം
Advertising

ബിഒടി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തിലെ മുറികള്‍ വാടകക്ക് നല്‍കാത്തതിനാല്‍ കെഎസ്ആര്‍ടിസിക്ക് വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്.

Full View

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ റിലേ സത്യാഗ്രഹം ആരംഭിച്ചു. ബിഒടി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തിലെ മുറികള്‍ വാടകക്ക് നല്‍കാത്തതിനാല്‍ കെഎസ്ആര്‍ടിസിക്ക് വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്.

പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസിയുടെ വിവിധ ഓഫീസുകള്‍ നിലവിലെ ടെര്‍മിനലിലേക്ക് മാറ്റുക, ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും അടിസ്ഥാന സൌകര്യങ്ങളൊരുക്കുക തുടങ്ങീ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കെഎസ്ആര്‍ടിസി റിലേ നിരാഹാരസമരം നടത്തുന്നത്. ഉദ്ഘാടനം ചെയ്ത് ഒന്നര വര്‍ഷമായിട്ടും പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ ബസ് ടെര്‍മിനലിലേക്ക് മാറ്റിയിട്ടില്ല. ബസ് ഡിപ്പോ പ്രവര്‍ത്തിക്കുന്നത് നഗരത്തില്‍ നിന്നും ദൂരെയുളള വാടകകെട്ടിടത്തിലാണ്. പ്രതിമാസം എഴ് ലക്ഷത്തോളം രൂപയാണ് കെഎസ്ആര്‍ടിസിക്ക് ഇതുമൂലമുണ്ടാകുന്ന അധികബാധ്യത.‌ ‌‌സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് വരുമാനമാര്‍ഗം എന്ന നിലയിലാണ് ടെര്‍മിനലോട് ചേര്‍ന്ന് വലിയ കെട്ടിടങ്ങള്‍ പണിതത്. ഇത് വാടകക്ക് നല്‍കാത്തതിനാല്‍ ഈ ഇനത്തിലും കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുണ്ട്. ഇത് പരിഹരിക്കുന്നത് വരെ റിലേ സത്യാഗ്രഹം തുടരാനാണ് സമരക്കാരുടെ തീരുമാനം.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News