ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യംചെയ്യും; ചോദ്യാവലി തയ്യാറാക്കി

Update: 2018-04-25 12:34 GMT
Editor : Sithara
ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യംചെയ്യും; ചോദ്യാവലി തയ്യാറാക്കി
Advertising

പള്‍സര്‍ സുനി ജയിലില്‍ വെച്ച് നടത്തിയ ഫോണ്‍വിളികളുടെ അടിസ്ഥാനത്തില്‍ ദിലീപിനെയും നാദിര്‍ഷയെയും പൊലീസ് വീണ്ടും ചോദ്യംചെയ്യും.

പള്‍സര്‍ സുനി ജയിലില്‍ വെച്ച് നടത്തിയ ഫോണ്‍വിളികളുടെ അടിസ്ഥാനത്തില്‍ ദിലീപിനെയും നാദിര്‍ഷയെയും പൊലീസ് വീണ്ടും ചോദ്യംചെയ്യും. ഇതിനായി പുതിയ ചോദ്യാവലികള്‍ തയ്യാറാക്കി. പള്‍സര്‍ സുനി ജയിനുള്ളില്‍ ഫോണുപയോഗിച്ചതിന് കൃത്യമായ തെളിവ് ലഭിച്ച സാഹചര്യത്തിലാണ് തുടര്‍ നടപടി. എന്നാല്‍ കേസിലെ ഗൂഢാലോചനയില്‍ കാവ്യയെയും അമ്മയെയും ചോദ്യം ചെയ്യുമെന്നത് ഊഹാപോഹം മാത്രമാണെന്ന് ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജ് പറഞ്ഞു.

Full View

കാക്കനാട് ജയിലില്‍ വെച്ച് പള്‍സര്‍ സുനി മൊബൈല്‍ ഫോണുപയോഗിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഫോണുപയോഗിച്ച് നാദിര്‍ഷയെയും ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെയും വിളിച്ചുവെന്നാണ് ദിലീപ് നേരത്തെ പരാതി നല്‍കിയിരുന്നത്. എന്നാല്‍ തന്നെ വിളിച്ച ഫോണുകളെല്ലാം ദീലിപാണ് എടുത്തതെന്ന് അപ്പുണ്ണി മൊഴി നല്‍കിയിട്ടുണ്ട്. മൊഴികളില്‍ വൈരുദ്ധ്യമുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

മൊബൈല്‍ ഫോണുപയോഗിച്ച് പള്‍സര്‍ സുനി ഗൂഢാലോചന നടത്തിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ അത് ആരുമായിട്ടാണ്, ദിലീപിനെയും നാദിര്‍ഷയെയും ബ്ലാക്മെയില്‍ ചെയ്യാനുള്ള ശ്രമമായിരുന്നോ സുനിയുടെ ഭാഗത്ത് നിന്നുണ്ടായത്. തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത തേടുകയാണ് അന്വേഷണ സംഘം. രണ്ടാം ഘട്ടത്തില്‍ ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യുന്നതോടൊപ്പം ജയിലില്‍ വെച്ച് പള്‍സര്‍ സുനിയെയും ചോദ്യം ചെയ്യും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News