ജിഷ കൊലക്കേസിലെ വാദം തുറന്ന കോടതിയില്‍ ഇന്ന് തുടങ്ങും

Update: 2018-04-25 19:23 GMT
Editor : Sithara
ജിഷ കൊലക്കേസിലെ വാദം തുറന്ന കോടതിയില്‍ ഇന്ന് തുടങ്ങും
Advertising

അടച്ചിട്ട കോടതിയില്‍ 74 ദിവസം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷമാണ് ജിഷ കൊലപാതക കേസിലെ വാദം തുറന്ന കോടതിയിലെത്തുന്നത്.

പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസിലെ വാദം തുറന്ന കോടതിയില്‍ ഇന്ന് ആരംഭിക്കും. കേസില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

Full View

അടച്ചിട്ട കോടതിയില്‍ 74 ദിവസം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷമാണ് ജിഷ കൊലപാതക കേസിലെ വാദം തുറന്ന കോടതിയിലെത്തുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷന്‍ വാദമാണ് കോടതി ആദ്യം കേള്‍ക്കുക. തുടര്‍ന്ന് പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കും. കേസില്‍ സാമ്പത്തിക ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് വിജിലന്‍സ് സമര്‍പ്പിക്കുക. കേസില്‍ അന്വേഷണ സംഘ തലവനും മറ്റ് ഉദ്യോഗസ്ഥരും രഹസ്യ വിചാരണ ഘട്ടത്തില്‍ മൊഴി നല്‍കിയിരുന്നു. പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍, ഫോറന്‍സിക് വിദഗ്ധര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ നൂറിലധികം സാക്ഷികളെയും വിസ്തരിച്ചു.

പോലീസ‌് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 195 സാക്ഷി മൊഴികളും 125 ശാസ്ത്രീയ തെളിവുകളും 70 തൊണ്ടിമുതലുകളുമാണുള്ളത്. 2016 ഏപ്രില്‍ 28നാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ കുറുപ്പം പടിയില്‍ ജിഷയെന്ന നിയമ വിദ്യാര്‍ത്ഥിനി അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. തുടര്‍ന്ന് അമീറുല്‍ ഇസ്ലാം എന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിലായി‌. ദലിത് പീഡന നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്താണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News