ജൂണ്‍ 13 മുതല്‍ അനിശ്ചിതകാല ചരക്ക് ലോറി സമരം

Update: 2018-04-25 19:19 GMT
Editor : admin
ജൂണ്‍ 13 മുതല്‍ അനിശ്ചിതകാല ചരക്ക് ലോറി സമരം
Advertising

10 വര്‍ഷം പഴക്കുളള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവില്‍ പ്രതിഷേധിച്ചാണ് സമരം

Full View

10 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഹരിത ട്രിബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ച് 12 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ലോറി സമരം. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ചരക്ക് ലോറികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായി നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ വിവിധ സംഘടനകളും സമരത്തില്‍ പങ്കെടുക്കും.

12ന് അര്‍ദ്ധരാത്രി മുതല്‍ കേരളത്തിലേക്ക് ചരക്ക് എത്തിക്കുന്ന ചരക്ക് വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെക്കാനാണ് ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ തീരുമാനം. സംസ്ഥാനത്തെ വിവിധ ലോറി ഉടമകളുടെ സംയുക്ത വേദിയായ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് സമരത്തോട് അനുകൂല നിലപാടാണ് ഉള്ളത്. സംഘടന പ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാരുമായി നടത്തുന്ന ചര്‍‌ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍‌ സംസ്ഥാനത്തെ വിവധ സംഘടനകളും പണിമുടക്കില്‍‌ പങ്ക്ചേരും.

ഹരിത ട്രിബ്യൂണല്‍ വിധിക്ക് പിന്നില്‍ വാഹന നിര്‍മാതാക്കള്‍ അടക്കമുള്ള ലോബിയുടെ സ്വാധീനമാണെന്നാണ് ചരക്ക് വാഹന രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ വാദം. ഹരിത ട്രിബ്യൂണല്‍ വിധി നടപ്പിലാക്കിയാല്‍ ലോറികള്‍ ട്രെയിലറുകള്‍ അടക്കം ഒന്നേകാല്‍ ലക്ഷത്തോളം വാഹനങ്ങള്‍ അപ്രത്യക്ഷമാവും. ഇത് സാമ്പത്തിക നഷ്ടവും തൊഴില്‍ നഷ്ടവും ഉണ്ടാക്കും. അതിനാല്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍‌ ഇടപെടല്‍ വേണമെന്നാണ് സംഘടനകളുടെ നിലപാട്. കേരളത്തില്‍ 2 ലക്ഷത്തില്‍ പരം ചരക്ക് ലോറികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 40000 ത്തോളം 10 വര്‍ഷം കാലപ്പഴക്കം ഉള്ളതാണ് 30000 ത്തോളം ലോറികള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നുമുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News