മദ്യനയം തെരഞ്ഞെടുപ്പില്‍ പ്രചരണ ചര്‍ച്ചാവിഷയം

Update: 2018-04-26 03:09 GMT
Editor : admin
മദ്യനയം തെരഞ്ഞെടുപ്പില്‍ പ്രചരണ ചര്‍ച്ചാവിഷയം
Advertising

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകുന്നു.

Full View

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകുന്നു. സമ്പൂര്‍ണ്ണ മദ്യനിരോധനത്തെ എതിര്‍ത്ത് സിപിഎം നേതാക്കള്‍ രംഗത്തെത്തിയത് യുഡിഎഫ് പ്രചരണ വിഷയമാക്കുകയാണ്. മദ്യനിരോധനമല്ല, വര്‍ജ്ജനമാണ് ലക്ഷ്യമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആവര്‍ത്തിക്കുന്നത് യുഡിഎഫിനനുകൂലമായ വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നേതാക്കള്‍.

തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് മദ്യനയം ആദ്യം ചര്‍ച്ചയാക്കിയത് സിപിഎം നേതാക്കളാണ്. സമ്പൂര്‍ണ്ണ മദ്യനിരോധനമല്ല ഇടതുമുന്നണിയുടെ ലക്ഷ്യമെന്ന് പിണറായി വിജയന്‍ പറഞ്ഞത് യുഡിഎഫ് നേതാക്കള്‍ ഏറ്റുപിടിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും, ലീഗ് നേതാക്കള്‍ക്കും പിന്നാലെ കെസിബിസിയും ഇടതുമുന്നണിയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശങ്ങളുയര്‍ത്തി. വിഷയം സജീവമായി നിലനിര്‍ത്തി നേട്ടം കൊയ്യാമെന്നാണ് യുഡിഎഫ് നേതാക്കളുടെ കണക്ക്കൂട്ടല്‍. അതുകൊണ്ട് തന്നെ യുഡിഎഫ് വേദികളിലെ മുഖ്യവിഷയമാകും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയം.
ഇത് ക്യത്യമായി മനസ്സിലാക്കിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍ പ്രതിരോധം തീര്‍ക്കുന്നുണ്ട്. പിണറായി വിജയന്‍ പറഞ്ഞതിന്റെ അര്‍ത്ഥം അടച്ചിട്ട ബാറുകള്‍ തുറക്കുമെന്നല്ലെന്ന നിലപാടാണ് കോടിയേരി പ്രചരണ സ്ഥലങ്ങളില്‍ സ്വീകരിക്കുന്നത്. മദ്യനയം പരാജയമാണന്ന വാദവും എല്‍ഡിഎഫ് ഉയര്‍ത്തുന്നുണ്ട്. വീര്യംകൂടിയ മദ്യം ഇല്ലാതായെങ്കിലും മദ്യ ഉപഭോഗം കൂടിയെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ കണക്കുകള്‍ നിരത്തി സ്ഥാപിക്കുന്നത്. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ മദ്യനിരോധനത്തിനെതിരായ നിലപാട് വ്യക്തമാക്കുമ്പോള്‍ ഉയരാനിടയുള്ള എതിര്‍പ്പ് തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് സിപിഎം നേതാക്കള്‍ തന്നെ വിഷയം ആദ്യം ചര്‍ച്ചയാക്കിയതെന്നാണ് വിലയിരുത്തല്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News