എ വി ടി ഭൂമിയില്‍ മരംമുറിക്ക് അനുമതി നല്‍കിയതിനെതിരെ സമ്മര്‍ദ്ദം 

Update: 2018-04-27 08:36 GMT
Editor : Subin
എ വി ടി ഭൂമിയില്‍ മരംമുറിക്ക് അനുമതി നല്‍കിയതിനെതിരെ സമ്മര്‍ദ്ദം 
Advertising

കൈയ്യേറിയ ഭൂമി സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ സര്‍ക്കാര്‍ അലംഭാവമാണ് കാണിക്കുന്നതെന്ന് വി എം സുധീരന്‍ പ്രതികരിച്ചു.

Full View

എ വി ടി ഭൂമിയില്‍ മരംമുറിക്ക് അനുമതി നല്‍കിയ ഹൈകോടതി വിധിക്കെതിരെ നിയമനടപടിക്ക് സമ്മര്‍ദ്ദമേറുന്നു. സര്‍ക്കാര്‍ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. ഭൂമികൈയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകളില്‍ റവന്യുവകുപ്പ് മെല്ലപ്പോക്ക് നയം സ്വീകരിക്കുന്നതായും വിമര്‍ശം.

ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് നടക്കുന്ന എ വി ടി ഭൂമിയില്‍ മരംമുറിക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള ഹൈകോടതി വിധി വന്നത് കൈയ്യേറിയ ഭൂമി സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ സര്‍ക്കാര്‍ അലംഭാവമാണ് കാണിക്കുന്നതെന്ന് വി എം സുധീരന്‍ പ്രതികരിച്ചു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന സുശീല ഭട്ടിനെ മാറ്റിയതുള്‍പ്പെടെ സര്‍ക്കാരിന്റെ ഭാഗത്ത് വീഴചയുണ്ട്. തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

അതേ സമയം എ വി ടി എസ്‌റ്റേറ്റുകളുടെ ഉടമസ്ഥാവകാശ കേസിനെ തന്നെ ബാധിക്കുന്ന വിധിയില്‍ റവന്യുവകുപ്പ് വേഗത്തിലുള്ള നടപടികള്‍ ആലോചിക്കുന്നില്ലെന്നും വിമര്‍ശമുയര്‍ന്നിട്ടുണ്ട്. വിധി സംബന്ധിച്ച റവന്യുവകുപ്പ് നിയമവകുപ്പിന്റെ അഭിപ്രായവും ഇതുവരെ തേടിയിട്ടില്ല.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News