കൊച്ചി മെട്രോ സൂപ്പറാ... ആദ്യ ദിന കളക്ഷന്‍ 20.42 ലക്ഷം

Update: 2018-04-27 04:32 GMT
Editor : Jaisy
കൊച്ചി മെട്രോ സൂപ്പറാ... ആദ്യ ദിന കളക്ഷന്‍ 20.42 ലക്ഷം
Advertising

രാവിലെ ആറിന് തുടങ്ങിയ സർവീസുകൾ മുതൽ മെട്രോയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്

Full View

കേരളത്തിന്റെ സ്വപ്ന പദ്ധതി മെട്രോ കൊച്ചിയിലൂടെ ട്രാക്കിലൂടെ ഓട്ടം തുടങ്ങി. ആദ്യ ദിവസം തന്നെ സൂപ്പര്‍ഹിറ്റ് ഓട്ടമാണ് കൊച്ചി മെട്രോ നടത്തിയത്. ആദ്യ ദിനം ടിക്കറ്റ് വില്‍പനയില്‍ നിന്നുളള വരുമാനം 20,42,740 രൂപയാണ്. തിങ്കളാഴ്ച രാത്രി ഏഴു വരെ 62,320 പേര്‍ മെട്രോയില്‍ യാത്ര ചെയ്തു. പാലാരിവട്ടം, ആലുവ സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.

കന്നിയാത്രയില്‍ മെട്രോയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. രാവിലെ ആറിന് ആണ് സര്‍വീസ് തുടങ്ങിയത്. രാവിലെ ആറരവരെ ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ. പിന്നീടു മൂന്നു കൗണ്ടറുകള്‍കൂടി തുറന്നു. ആദ്യദിനം തന്നെ യാത്രക്കാർ കൊച്ചി മെട്രോ ഉത്സവമാക്കി. ജി​ല്ല​യു​ടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ മെട്രോ യാത്ര ആസ്വദിക്കാനെത്തിയിരുന്നു. പ​ല​രും ആ​ദ്യ​മാ​യി മെ​ട്രോ​യി​ൽ ക​യ​റു​ന്ന​തി​ന്റെ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു. പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ തി​ര​ക്കു വ​ര്‍​ധി​ച്ച​തി​നാ​ല്‍ 5.45 ഓ​ടെ ടി​ക്ക​റ്റു​ക​ള്‍ ന​ല്‍​കാ​ന്‍ ആ​രം​ഭി​ച്ചിരുന്നു.

ദിവസം അവസാനിക്കുമ്പോഴേക്കും ആദ്യദിന യാത്രക്കാരുടെ എണ്ണം റെക്കോര്‍ഡ് ഭേദിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കെ.എം.ആര്‍.എല്‍. രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ് മെ​ട്രോ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഓ​രോ 10 മി​നി​റ്റ് ഇ​ട​വി​ട്ട് സ​ർ​വീ​സു​ണ്ടാ​കും. ദി​വ​സം 219 ട്രി​പ്പു​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തിരിക്കുന്നത്. മെട്രോ സ്റ്റേഷനുകളില്‍നിന്ന് കെഎസ്ആര്‍ടിസിയുടെ ഫീഡര്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്നു കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ സ്റ്റേഷനുമായി ബന്ധപ്പെടുത്തി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News