പാര്‍ട്ടികള്‍ക്കായി പാരഡിയൊരുക്കി പെരുമ്പാവൂര്‍ ഇബ്രാഹിം
പാര്‍ട്ടി ഭേദമന്യേ തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് പെരുമ്പാവൂര്‍ സ്വദേശി ഇബ്രാഹിം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായി പാരഡി ഗാനങ്ങള്‍ മാറിക്കഴിഞ്ഞു. വോട്ടര്‍മാരെ എളുപ്പം കയ്യിലെടുക്കണമെങ്കില്‍ പാട്ട് നിര്‍ബന്ധമാണ്. പാര്‍ട്ടി ഭേദമന്യേ തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് പെരുമ്പാവൂര്‍ സ്വദേശി ഇബ്രാഹിം.
സിനിമാ പാരഡി ഗാനങ്ങളുടെ അകമ്പടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൂടിയേ തീരൂ. വോട്ടര്‍മാരുടെ മനസ്സില്‍ പെട്ടെന്ന് ഇടം നേടാന്‍ പാരഡി ഗാനങ്ങള്‍ക്ക് മാത്രമേ സാധിക്കൂ കണ്ടെത്തലാണ് ഇതിനു പിന്നില്‍.
പഴയപാട്ടുകള്‍ ന്യൂജനറേഷന്‍ പാട്ടുകള്‍ എന്ന വ്യത്യാസമില്ലാതെ സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെടുന്ന ഏത് പാട്ടും ഒരുക്കുന്നതില്‍ വിദഗ്ധനാണ് ഇബ്രാഹിം. കേരളത്തിലങ്ങളോമിങ്ങോളമുള്ള വിവിധ സ്ഥാനാര്‍ഥികള്‍ക്കായി ഇതിനകം മുന്നൂറോളം പാട്ടുകളാണ് ഇബ്രാഹിം തയ്യാറാക്കിയത്. പലതും സൂപ്പര്‍ ഹിറ്റുകളുമാണ്. സാങ്കേതിക മാറിയതോടെ കാര്യങ്ങള്‍ എളുപ്പമായെങ്കിലും അബദ്ധങ്ങള്‍ സംഭവിക്കാറുണ്ടെന്ന് ഇബ്രാഹിം പറയുന്നു.
ലഘുലേഖകളും നോട്ടീസുകളും വെച്ചാണ് ഗാനം തയ്യാറാക്കുന്നത്. സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം എന്നിവ പാട്ടില്‍ നിര്‍ബന്ധമാണ്. ബിജെപി സ്ഥാനാര്‍ഥി ശ്രീശാന്തിന് വേണ്ടിയുള്ള പ്രചാരണ ഗാനമാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്.