കോടതിയുടെ ഭൂമിയിലും കയ്യേറ്റം; ദേവികുളം പൊലീസ് അന്വേഷണം തുടങ്ങി

Update: 2018-04-27 22:47 GMT
Editor : Sithara
കോടതിയുടെ ഭൂമിയിലും കയ്യേറ്റം; ദേവികുളം പൊലീസ് അന്വേഷണം തുടങ്ങി
Advertising

ഇടുക്കി ദേവികുളം കോടതിയുടെ ഭൂമി കയ്യേറിയതായി പരാതി.

ഇടുക്കി ദേവികുളം കോടതിയുടെ ഭൂമി കയ്യേറിയതായി പരാതി. കയ്യേറ്റം തടഞ്ഞ് ഭൂമി സംരക്ഷിക്കുന്നതിനുള്ള നടപടിയുമായി ജഡ്ജിമാരടക്കമുള്ളവര്‍ രംഗത്തെത്തി. എന്നാല്‍ കോടതി പരിസരത്ത് സര്‍ക്കാര്‍ പട്ടയം നല്‍കിയിട്ടുള്ളതായാണ് ഭൂമി കയ്യേറിയവരുടെ വാദം. കോടതി ജൂനിയര്‍ സൂപ്രണ്ടിന്‍റെ പരാതിയില്‍ ദേവികുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

Full View

ഇടുക്കി ദേവികുളം കോടതിയുടെ മൂന്നരയേക്കര്‍ ഭൂമിയിലാണ് കയ്യേറ്റമുള്ളതായി പരാതി ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് മജിസ്ട്രേറ്റിന്‍റെ നിര്‍ദ്ദേശപ്രകാരം ജൂനിയര്‍ സൂപ്രണ്ടാണ് ദേവികുളം പൊലീസില്‍ പരാതി നല്‍കിയത്. അഭിഭാഷകര്‍ക്ക് ക്വാട്ടേഴ്സ് നിര്‍മ്മിക്കാന്‍ അനുവദിച്ച ഭൂമിയിലാണ് കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തികള്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കുറ്റിയടിച്ച് കയ്യേറ്റത്തിന് ശ്രമിച്ചത്.

തുടര്‍ന്ന് കോടതി ഭൂമി സംരക്ഷിക്കുന്നതിനായുള്ള നടപടികള്‍ക്കായി സബ് ജഡ്ജ് ജോസ് എന്‍ സിറില്‍, മുന്‍സിഫ് ജഡ്ജ് സി ഉബൈദുള്ള, ജൂനിയര്‍ സൂപ്രണ്ടുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. എന്നാല്‍‌ കോടതി പരിസരത്ത് സര്‍ക്കാര്‍ പട്ടയം നല്‍കിയിട്ടുണ്ടെന്നും 1982ല്‍ ദേവികുളം സബ് കലക്ടര്‍ പട്ടയം നല്‍കിയ ഭൂമിയില്‍ 2017 വരെ കരം ഒടുക്കുന്നതായും ഭൂമിയില്‍ കുറ്റി സ്ഥാപിച്ചവര്‍ അവകാശവാദവുമായി രംഗത്തെത്തി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News