മദ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ 6.4 ശതമാനത്തിന്റെ വര്‍ധനയെന്ന് സര്‍ക്കാര്‍
നിയമസഭയില്‍ എക്സൈസ് മന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ സര്‍ക്കാര്‍ വന്നതിന് ശേഷം മദ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ 6.4 ശതമാനത്തിന്റെ വര്‍ധന ഉണ്ടായെന്ന് സര്‍ക്കാര്‍. നിയമസഭയില്‍ എക്സൈസ് മന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡാറ്റാ ബാങ് പ്രസിദ്ധീകരിക്കല്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ പൂര്‍ത്തീകരിക്കുമെന്ന് റവവന്യു മന്ത്രിയും നിയമസഭയെ അറിയിച്ചു.
മഞ്ഞളാംകുഴി അലി ഉന്നയിച്ച ചോദ്യത്തിന് എക്സൈസ് മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് മദ്യത്തില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതായി അറിയിച്ചത്. ഈ വര്‍ഷം ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ 40005 കോടി രൂപയുടെ വില്പന ഉണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3763 കോടി ആയിരുന്നു വിറ്റുവരവ്. നെല്‍വയല്‍, നീര്‍ത്തട നിയമത്തിന്റെ ഭാഗമായ ഡേറ്റാ ബാങ്ക് പൂര്‍ത്തീകരണം പൂര്‍ത്തിയായി വരുന്നതായി മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.
852 വില്ലേജുകളിലെ റീസര്‍വെ പൂര്‍ത്തിയായപ്പോള്‍ 755 വില്ലേജുകളില് റീസര്‍വ്വെ നടന്നുവരികയാണ്. അമിത ചാര്‍ജ് ഈടാക്കുന്ന സ്വകാര്യ ബസ് ഓപറേറ്റര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി ഇനി ആസ്തി വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുകയെന്ന് മന്ത്രി കെ ടി ജലീലും അറിയിച്ചു.