മത്സരിക്കുന്നതിനെക്കുറിച്ച് പറയുമ്പോള്‍ വിഎസ് എന്തിന് പ്രകോപിതനാകുന്നുവെന്ന് സുധീരന്‍
പൊതുസമൂഹത്തില്‍ ഉയര്‍ന്ന ചോദ്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും സുധീരന്‍
കെപിസിസി പ്രസിഡന്റ് വി.എം സുധീരനും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും തമ്മിലുള്ള പോര് മുറുകുന്നു.വി.എസിനെ പോലുള്ള പ്രായമായവര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്ന സുധീരന്റെ അഭിപ്രായമാണ് തര്‍ക്കത്തിന് കാരണം. മത്സരത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ഉമ്മന്‍ചാണ്ടിയോട് പറയാനുള്ള ധൈര്യം ഇല്ലാത്തതിനാലാണ് സുധീരന്‍ തന്നെ വലിച്ചിടുന്നതെന്ന് വി.എസ് പ്രതികരിച്ചു.അധികാര സ്ഥാനത്തോടുള്ള അത്യാര്‍ത്തി ഉപേക്ഷിക്കാന്‍ വി.എസ് എന്തുകൊണ്ട് തയ്യാറാകുന്നില്ലന്ന മറുചോദ്യമാണ് വി.എം സുധീരന്‍ ഉയര്‍ത്തിയത്.
സുധീരന്റെ ഈ അഭിപ്രായത്തിന് ചുട്ട മറുപടിയാണ് വി.എസ് നല്‍കിയത്.പ്രായമായവര്‍ മാറി നില്‍ക്കണമെന്ന് പറഞ്ഞത് ഉമ്മന്‍ചാണ്ടിയെ ഉദ്ദേശിച്ചല്ലേയെന്നാണ് വി.എസിന്റെ ചോദ്യം.താന്‍ മത്സരിക്കുന്നതോര്‍ത്ത് സുധീരനും കൂട്ടരും വേവലാതിപ്പെടേണ്ടതില്ലന്നും വി.എസ് ഉപദേശിച്ചു.
തൊട്ട് പിന്നാലെ മറുപടിയുമായി വി.എം സുധീരന്‍ രംഗത്ത് വന്നു.അധികാരത്തോടുള്ള അത്യാര്‍ത്തി ഉപേക്ഷിക്കണമെന്ന് പറഞ്ഞതിന് വി.എസ് ഇത്രക്ക് പ്രകോപിതനാകണ്ടതില്ലെന്ന് സുധീരന്‍ പറഞ്ഞു.പൊതു സമൂഹത്തില്‍ ഉയര്‍ന്ന് വന്ന ചോദ്യം മാത്രമാണ് ചോദിച്ചതെന്ന ന്യായീകരണവും സുധീരന്‍ നല്‍കി.വി.എസിന്റെ കാര്യം പറഞ്ഞ് സുധീരന്‍ ഉന്നംവെച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെതന്നെയാണന്ന വിലയിരുത്തലിലാണ് രാഷ്ട്രിയ നിരീക്ഷകര്‍.