നോട്ട് നിരോധം കള്ളപ്പണലോബിക്ക് പണം മാറാന്‍ സൌകര്യം ഒരുക്കിയ ശേഷം: പിണറായി
കള്ളപ്പണ ലോബിക്ക് പണം മാറ്റുന്നതിനുള്ള സൌകര്യങ്ങള്‍ ഒരുക്കിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
കള്ളപ്പണ ലോബിക്ക് പണം മാറ്റുന്നതിനുള്ള സൌകര്യങ്ങള്‍ ഒരുക്കിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട്നിരോധം ജനങ്ങള്‍ക്ക് കനത്ത ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാരിലേക്കുള്ള ബില്ലുകള്‍ പിഴയില്ലാതെ നവംബര്‍ 30 വരെ അടക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോട്ട് പിന്‍വലിക്കല്‍ ഭ്രാന്തന്‍ തീരുമാനമെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്‍റെ പ്രതികരണം. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രണ്ട് ദിവസത്തിനകം രാജ്യത്ത് പട്ടിണിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് നേരെയുള്ള മിന്നലാക്രമണമാണ് നോട്ട് പിന്‍വലിക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.