വിവാദ പ്രസംഗം: മണിക്കെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Update: 2018-04-28 22:58 GMT
ജോര്‍ജ് വട്ടക്കുളം നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക
വിവാദ പ്രസംഗത്തില്‍ മന്ത്രി എം എം മണിക്കെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് വട്ടക്കുളം നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക. മുന്‍ ഹരജിയില്‍ ഭേദഗതി വരുത്തിയാണ് ഇന്ന് സമര്‍പ്പിക്കുക. മണിയുടെ വിവാദ പ്രസംഗത്തിന്റെ സി ഡി ഇടുക്കി എസ് പി ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.