കള്ളപ്പണം ഇല്ലാതാക്കാൻ ഭരണവും നികുതിയും ഭുമി രജിസ്ട്രേഷനും ലളിതമാക്കുകയാണ് വേണ്ടെതെന്ന് മൻമോഹൻ സിങ്
ലോൺ അനുവദിക്കുന്നതിന് ബാങ്കുകൾ മടികാണിക്കുന്നത് വ്യവസായങ്ങൾക്ക് തിരിച്ചടിയാകുമെന്നും മുൻ പ്രധാനമന്ത്രി വിശദീകരിച്ചു...
കള്ളപ്പണം ഇല്ലാതാക്കാൻ ഭരണ നിർവ്വഹണവും നികുതിയും ഭുമി രജിസ്ട്രേഷനും ലളിതമാക്കുകയാണ് വേണ്ടെതെന്ന് മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്. ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി വളരുന്നത് രാജ്യത്തെ പുരോഗതിയെ ബാധിക്കും. വളർച്ചാ നിരക്ക് എട്ട് മുതൽ 10ശതമാനം വരെ ഉയർന്നാലെ പട്ടിണിക്കും തൊഴിലില്ലായ്മക്കും പരിഹാരം ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സെന്‍റ് തെരേസാസ് കോളെജിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു മുൻ പ്രധാനമന്ത്രി.
86ശതമാനം നോട്ടുകളും നിരേധിച്ച നടപടി രാജ്യത്തെ സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ ആഘാതം വേഗത്തിൽ മാറുമെന്ന് ചിലർ കരുതുന്നു. എന്നാൽ ദീർഘ കാലമെടുത്തേ ഇത് മറികടക്കാനാകൂവെന്ന് ഡോ.മൻമോഹൻ സിങ് പറഞ്ഞു.
1991 ൽ നടപ്പിലാക്കിയ ഉദാരവൽകരണ നയത്തെ മുൻ പ്രധാനമന്ത്രി ന്യായീകരിച്ചു. ഇത് വലിയ മാറ്റമാണ് സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയത്. ലോൺ അനുവദിക്കുന്നതിന് ബാങ്കുകൾ മടികാണിക്കുന്നത് വ്യവസായങ്ങൾക്ക് തിരിച്ചടിയാകുമെന്നും മുൻ പ്രധാനമന്ത്രി വിശദീകരിച്ചു.
സെന്‍റ് തെരേസാസ് കോളെജിൽ മാക്രോ എക്കണോമിക്സ് ഡവലപ്മെന്‍റ്സ് ഇൻ ഇൻഡ്യ ഫ്രം ദ പോളിസി പേസ്പെക്ട് എന്ന വിഷയത്തിലായിരുന്നു മുൻ പ്രധാനമന്ത്രിയുടെ പ്രഭാഷണം.
സ്ലഗ്..
ഭരണ നിർവ്വഹണവും നികുതിയും ഭുമി രജിസ്ട്രേഷനും ലളിതമാക്കണം
നോട്ട് നിരോധം വലിയ ദീർഘകാല ആഘാതം.
ഉദാരവൽക്കരണ സാന്പത്തിക നയത്തെ ആർക്കും എതിർക്കാൻ കഴിയില്ല.
ബാങ്കുകൾ ലോൺ അനുവദിച്ചില്ലേൽ വ്യവസായത്തെ ബാധിക്കും