തിരുവമ്പാടിയിലെ രാഷ്ട്രീയ കാറ്റ് എങ്ങോട്ട് വീശും ?

Update: 2018-04-29 16:56 GMT
Editor : admin
തിരുവമ്പാടിയിലെ രാഷ്ട്രീയ കാറ്റ് എങ്ങോട്ട് വീശും ?
Advertising

ഇരു മുന്നണികള്‍ക്കും മുന്നണികളിലെ പ്രധാന പാര്‍ട്ടികള്‍ക്കും അഭിമാന പ്രശ്നമാണ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സീറ്റ്.

Full View

ഇരു മുന്നണികള്‍ക്കും മുന്നണികളിലെ പ്രധാന പാര്‍ട്ടികള്‍ക്കും അഭിമാന പ്രശ്നമാണ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സീറ്റ്. തെരഞ്ഞെടുപ്പ് പ്രചരണം അന്തിമ ഘട്ടത്തിലേക്ക് കടന്നതോടെ പ്രവചനാതീതമായിരിക്കുകയാണ് ഇത്തവണത്തെ തിരുവമ്പാടിയിലെ രാഷ്ട്രീയ കാറ്റ്.

സാമുദായിക ചേരി തിരിവുകള്‍ തന്നെയായിരിക്കും തിരുവമ്പാടിയുടെ ജനവിധി നിര്‍ണ്ണയിക്കുകയെന്ന് ഇരു മുന്നണികളും കണക്കു കൂട്ടുന്നു. അതു കൊണ്ടു തന്നെ സാമുദായിക ധ്രുവീകരണത്തിന് ഇരു മുന്നണികളുടെയും ശ്രമം. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വോട്ടിലാണ് ഇടത് കണ്ണ്. ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച മുസ്ലീം മേഖലകളിലെ പിന്തുണ നഷ്ടപ്പെടാതിരിക്കാനും ഇടത് മുന്നണി പരിശ്രമിക്കുന്നു. ക്രിസ്ത്യന്‍ മേഖലയിലെ അടിയൊഴുക്കുകള്‍ തിരിച്ചറിഞ്ഞ് തന്നെയാണ് യുഡിഎഫിന്റെ പ്രതിരോധവും ആക്രമണവും.

മുക്കം മുന്‍സിപ്പാലിറ്റി, കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളില്‍ നല്ല ഭൂരിപക്ഷം നേടുമെന്നും മറ്റിടങ്ങളില്‍ ഒപ്പത്തിനൊപ്പം ആവുമെന്നുമാണ് ഇടത് കണക്ക്. സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് യുഡിഎഫിനോടുള്ള താമരശ്ശേരി രൂപതയുടെ നീരസം മാറിയിട്ടില്ലെന്ന പ്രതീക്ഷയിലാണ് ഈ കണക്ക് ഇടത് മുന്നണി കൂട്ടുന്നത്. മുക്കം മുന്‍സിപ്പാലിറ്റി, കാരശ്ശേരി പഞ്ചായത്ത് എന്നിവിടങ്ങില്‍ ഇടത് മുന്നണി നേടുന്ന നേരിയ ഭൂരിപക്ഷം മറ്റ് പഞ്ചായത്തുകളിലൂടെ മറി കടക്കാനാകുമെന്നാണ് യുഡിഎഫിന്റെ കണക്ക്. കഴിഞ്ഞ തവണ ഇടത് മുന്നണിക്ക് ലഭിച്ച ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് ഇത്തവണ വെല്‍ഫെയര്‍ സ്ഥാനാര്‍ഥിക്ക് പോവുന്നതും തിരുവമ്പാടിയിലെ യുഡിഎഫ് പ്രതീക്ഷക്ക് അടിസ്ഥാനമാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News