പശ്ചിമഘട്ടസംരക്ഷണം: ഏത് റിപ്പോര്‍ട്ട് നടപ്പാക്കണമെന്നതില്‍‍ കേന്ദ്ര തീരുമാനം ഉടന്‍

Update: 2018-04-30 21:10 GMT
Editor : admin
പശ്ചിമഘട്ടസംരക്ഷണം: ഏത് റിപ്പോര്‍ട്ട് നടപ്പാക്കണമെന്നതില്‍‍ കേന്ദ്ര തീരുമാനം ഉടന്‍
Advertising

തദ്ദേശവാസികളുടെആശങ്കകള്‍ക്ക് കൂടി പ്രാമുഖ്യം നല്‍കിയായിരിക്കും വിജ്ഞാപനമെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

പശ്ചിമഘട്ടസംരക്ഷണത്തിന് ഏത് റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന കാര്യത്തില്‍‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഉടന്‍. തദ്ദേശവാസികളുടെആശങ്കകള്‍ക്ക് കൂടി പ്രാമുഖ്യം നല്‍കിയായിരിക്കും വിജ്ഞാപനമെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ തമിഴ്നാട് ഇതു വരെ നിലപാട് അറിയിച്ചിട്ടില്ലെന്നും മന്ത്രി വ്യക്താമാക്കി.

മോദി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് പരിസ്ഥിതി മന്ത്രി വിശദീകരിച്ചത്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ സംസ്ഥാനങ്ങള്‍ നിലപാടറിയിക്കാന്‍ വൈകിയതാണ് പശ്ചിമഘട്ടസംരക്ഷണം നീളാന്‍ കാരണം, തമിഴ്നാട് ഇപ്പോഴും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും ഒരാഴ്ചക്കകം ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

പരിസ്ഥി സംരക്ഷണത്തിനൊപ്പം മേഖലയില്‍ താമസിക്കുന്നവരുടെ ആശങ്കകള്‍ കൂടി കണക്കിലെടുത്തായിരിക്കും വിജ്ഞാപനമെന്ന് പറഞ്ഞ മന്ത്രി പശ്ചിമ ഘട്ടത്തില്‍ ചെറിയ തരത്തിലുള്ല ഖനനങ്ങള്‍ക്കും പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും അനുവാദം നല്‍കുമെന്നും വ്യക്തമാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News