ജിഷ്ണു കോപ്പിയടിച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് ശാസ്ത്ര സാങ്കേതിക സർവകലാശാല
. ജിഷ്ണുവിന്റെ മൂക്കിൽ മുറിവുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിനെ അറിയിച്ചു
പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയ് കോപ്പിയടിച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് ശാസ്ത്ര സാങ്കേതിക സർവകലാശാല. കോപ്പിയടി കണ്ടെത്തിയാൽ അതേ ദിവസം അറിയിക്കണമെന്നാണ് ചട്ടമെന്ന് പരീക്ഷ കൺട്രോളർ . ജിഷ്ണുവിന്റെ മൂക്കിൽ മുറിവുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിനെ അറിയിച്ചു
വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശ പ്രകാരമാണ് സാങ്കേതിക സർവകലാശാല രജിസ്ട്രാർ പത്മകുമാറും പരീക്ഷ കൺട്രോളർ എസ് ഷാബുവും പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളളിൽ തെളിവെടുപ്പിന് എത്തിയത്. ജിഷ്ണു പ്രന്നോയ് കോപ്പിയടിച്ചാതായി സാങ്കേതിക സർവകലാശാലയെ ഇതുവരെ അറിയിച്ചിട്ടില്ല
ജിഷ്ണു കോപ്പിയടിച്ചപ്പോൾ അധ്യാപകൻ ശാസിച്ചതിനെ തുടർന്നായിരുന്നു ആമ്ത ഹത്യ ചെയ്തതെന്നായിരുന്നു കോളജ് അധികൃതരുടെ വിശദീകരണം. സംഭവത്തെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സർവകലാശാല രജിസ്ട്രാർ ഉടൻ സമർപ്പിക്കും.ഇതിനിടെ ജിഷ്ണുവിന്റെ മൂക്കിൽ മുറിവുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. ജിഷ്ണുവിന് മർദനമേറ്റിരുന്നു എന്ന ബന്ധുക്കളുടെ പരാതി നിലനിൽക്കെ ഡോക്ടർമാരുടെ നിരീക്ഷണം പൊലീസ് ഗൗരവമായാണ് കാണുന്നത്.' അതേ സമയം വിദ്യാർഫി സംഘടനകളുടെ പ്രതിഷേധം ഇന്നും തുടർന്നു. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃ ഷണദാസിന്റെ വീട്ടിലേക്ക് എ ബി വി പി മാർച്ച് നടത്തി. കെ എസ് യു വും എ ഐ എസ് എഫും സംസ്ഥാനത്തുടനീളം പഠിപ്പ് മടക്കി
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക നിഗമനങ്ങളാണ് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ജിഷ്ണുവിന്റെ മൂക്കില്‍ മുറിവുണ്ടായിരുന്നതായി പരിശോധനയില്‍ വ്യക്തമായി. എന്നാല്‍ ശരീരത്തില്‍ മറ്റു മുറിവുകള്‍ കണ്ടെത്തിയിട്ടില്ല. ജിഷ്ണുവിന് പരിക്കേറ്റിരുന്നതായാണ് സഹപാഠികളുടെയും ബന്ധുക്കളുടെയും ആരോപണം. ഈ പശ്ചാത്തലത്തില്‍ ഫോറന്‍സിക് വിദഗ്ദരുടെ കണ്ടെത്തല്‍ പൊലീസ് ഗൌരവത്തോടെയാണ് കാണുന്നത്.
മുറിവിന്റെ ആഴവും പഴക്കവും സംബന്ധിച്ച് ഡോക്ടര്‍മാരില്‍ നിന്നും പൊലീസ് കൂടുതല്‍ വ്യക്തത തേടും. സഹപാഠികളില്‍ നിന്നും കൊളേജ് അധികൃതരില്‍ മൊഴിയെടുക്കാനുള്ള ശ്രമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.