എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാനുള്ള നീക്കം പാളുന്നു

Update: 2018-05-02 09:53 GMT
എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാനുള്ള നീക്കം പാളുന്നു
Advertising

കാസര്‍കോട്ടെയും മണ്ണാര്‍ക്കാട്ടെയും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഗോഡൗണുകളിലാണ് 1900 ലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് നിര്‍വീര്യമാക്കി നശിപ്പിക്കാനായി 4 വര്‍ഷമായി എച്ച്.ഡി.പി.ഇ. ബാരലുകളില്‍ സൂക്ഷിച്ചിരിക്കുന്നത്.

Full View

സംസ്ഥാനത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ സൂക്ഷിച്ച 1900 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കി നശിപ്പിക്കാനുള്ള നീക്കം പാളുന്നു. കാസര്‍കോട്ടെയും മണ്ണാര്‍ക്കാട്ടെയും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഗോഡൗണുകളിലാണ് 1900 ലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് നിര്‍വീര്യമാക്കി നശിപ്പിക്കാനായി 4 വര്‍ഷമായി എച്ച്.ഡി.പി.ഇ. ബാരലുകളില്‍ സൂക്ഷിച്ചിരിക്കുന്നത്.

2012 ജൂണിലാണ് കാസര്‍കോട്ടെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ കെട്ടികിടക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ നടപടികള്‍ ആരംഭിച്ചത്. ഇതിന്റെ ആദ്യഘട്ടമായി പെരിയ, രാജപുരം, ചീമേനി എന്നി ഗോഡൗണുകളിലായി സൂക്ഷിച്ചിരുന്ന 1638 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ അന്ന് സുരക്ഷിതമായ ഹൈഡെന്‍സിറ്റി പോളിഎത്തിലിന്‍ ബാരലുകളിലേക്ക് മാറ്റി. വളരെ പെട്ടെന്ന് തന്നെ എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിര്‍വീര്യമാക്കി നശിപ്പിക്കുമെന്നായിരുന്നു അന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ 4 വര്‍ഷം കഴിഞ്ഞിട്ടും നിര്‍വീര്യമാക്കല്‍ നടപടി ആരംഭിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ ഏറ്റെടുക്കാമെന്ന് എച്ച്.ഐ.എല്ല് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ എറണാകുളം ജില്ലാ ഭരണകൂടം അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പദ്ധതി നടന്നില്ല.

എന്‍ഡോസള്‍ഫാന്‍ ഇപ്പോഴും ഉപയോഗിക്കുന്ന വിദേശരാജ്യങ്ങളിലേക്ക് നശിപ്പാക്കാനായി കയറ്റുമതിചെയ്യണമെന്ന നിര്‍ദേശവും ഉയര്‍ന്നിരുന്നു. രാജ്യാന്തര ടെന്‍ഡര്‍ വിളിക്കണമെന്ന കാരണത്താല്‍ ഈ നിര്‍ദേശം നടപ്പായില്ല. ഗോഡൗണുകളില്‍ കെട്ടികിടക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കി നശിപ്പിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

Tags:    

Similar News