ബാബു വിഷയത്തില്‍ സുധീരന് പ്രതികരിക്കേണ്ട ബാധ്യതയുണ്ടെന്ന് എം എം ഹസന്‍
സുധീരന്‍ പ്രതികരിക്കാത്തത് നിര്‍ഭാഗ്യകരം
മുന്‍ മന്ത്രി കെ ബാബുവിന്‍റെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പ്രതികരിക്കാത്തത് നിര്‍ഭാഗ്യകരമെന്ന് എംഎം ഹസന്‍. ബാബുവിന് സുധീരന്‍ രാഷ്ട്രീയ പിന്തുണ നല്‍കേണ്ടിയിരുന്നു. എന്തുകൊണ്ടാണ് സുധീരന്‍ മൌനം പാലിക്കുന്നതെന്ന് അറിയില്ലെന്നും ഹസന്‍ കോഴിക്കോട് പറഞ്ഞു.
കെ ബാബുവിനെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലെന്ന് ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവും പറഞ്ഞിട്ടും വി എം സുധീരന്‍ മൌനം പാലിക്കുകയാണ്. ഇതിനെതിരെയാണ് കെപിസിസി വക്താവും വൈസ് പ്രസിഡന്‍റു കൂടിയായ ഹസന്‍ രൂക്ഷമായി പ്രതികരിച്ചത്.
ബാബുവിന് രാഷ്ട്രീയ പിന്തുണ നല്‍കേണ്ട ബാധ്യതയുള്ള സുധീരന്‍ പ്രതികരിക്കാത്തത് തെറ്റാണ്.
നിര്‍ണായകഘട്ടത്തില്‍ സുധീരന്‍ നിലപാട് പറയാത്തത് കെപിസിസി ഉന്നതാധികാര സമിതിയില്‍ ഉന്നയിക്കുമെന്നും ഹസന്‍ അറിയിച്ചു.
നാളെ നടക്കുന്ന യുഡിഎഫ് യോഗം ബാബുവിന് രാഷ്ട്രീയ പിന്തുണ നല്‍കുമെന്നും ഹസന്‍ പറഞ്ഞു.