രാജ്മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവെച്ചു

Update: 2018-05-02 23:29 GMT
Editor : Sithara
രാജ്മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവെച്ചു
രാജ്മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവെച്ചു
AddThis Website Tools
Advertising

തന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് രാജി

രാജ്മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവെച്ചു. തന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് രാജി. ഉണ്ണിത്താനും കെ മുരളീധരനും തമ്മിലെ വാക്പോരിന് പിന്നാലെയാണ് രാജി.

കരുണാകരന്‍ അനുസ്മരണത്തിന് പങ്കെടുക്കാതെ ദുബൈയില്‍ പാര്‍ട്ടി വിരുദ്ധരുടെ പരിപാടിയില്‍ പങ്കെടുത്തയാളാണ് മുരളീധരനെന്ന് ഉണ്ണിത്താന്‍ ആരോപിക്കുകയുണ്ടായി. രാഷ്ട്രീയ പ്രസ്താവനക്ക് തറവര്‍ത്തമാനം കൊണ്ടല്ല മറുപടി പറയേണ്ടതെന്ന് കെ മുരളീധരനും പ്രതികരിച്ചു. രാഷ്ട്രീയപരമായ ആരോപണങ്ങള്‍ക്ക് പുറമെ വ്യക്തിപരവുമായ ആരോപണങ്ങളും ഇരുവരും ഉന്നയിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News