വേങ്ങരയിൽ 25000ത്തിലധികം വോട്ടുകൾക്ക് വിജയിക്കുമെന്ന് യുഡിഎഫ്
യുഡിഎഫിന്‍റെ ഭൂരിപക്ഷം ഇരുപതിനായിരത്തിന് താഴെ പിടിച്ചു നിർത്തി രാഷ്ട്രീയ വിജയം നേടുമെന്നാണ് എൽഡിഎഫിന്‍റെ കണക്ക്.
വേങ്ങരയിൽ 25000ത്തിലധികം വോട്ടുകൾക്ക് വിജയിക്കുമെന്ന് യുഡിഎഫിന്‍റെ വിലയിരുത്തൽ. യുഡിഎഫിന്‍റെ ഭൂരിപക്ഷം ഇരുപതിനായിരത്തിന് താഴെ പിടിച്ചു നിർത്തി രാഷ്ട്രീയ വിജയം നേടുമെന്നാണ് എൽഡിഎഫിന്‍റെ കണക്ക്.
72.12 എന്ന റെക്കോഡ് പോളിംഗ് നടന്ന വേങ്ങരയിൽ അടിയൊഴുക്കുകളുണ്ട് എന്ന് എല്ലാവരും വിലയിരുത്തുന്നു. വർധിച്ച 1.45 ശതമാനം വോട്ടും പുരുഷ വോട്ടർമാരേക്കാൾ പതിനായിരം സ്ത്രീകൾ അധികം വോട്ട് ചെയ്തതും എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്ക മുന്നണിക്കുണ്ട്. ഇരുപത്തയ്യായിരത്തിൽ അധികം വോട്ടുകൾക്ക് വിജയിക്കുമെന്നാണ് യുഡിഎഫിന്‍റെ കണക്ക്.
2011ലും 2016 ലും പി.കെ കുഞ്ഞാലിക്കുട്ടിക്ക് വ്യക്തിപരമായി ലഭിച്ച വോട്ടുകൾ ഇത്തവണ ലറ്റിക്കില്ല. സ്ഥാനാർഥി നിർണയത്തെ ചൊല്ലി മുസ്ലിം ലീഗിൽ ഉള്ള അതൃപ്തിയും എൽ ഡി എഫിന്‍റെ മികച്ച കാമ്പയിനും ഭൂരിപക്ഷം കുറയ്ക്കാൻ കാരണമാക്കുമെന്നും UDf വിലയിരുത്തുന്നു.
എൽ ഡി എഫിന്റെ മുഴുവൻ വോട്ടുകളും പ്രാ8 ചെയ്യിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണി. വർധിച്ച വോട്ടിംഗ് ശതമാനത്തിലും പ്രതീക്ഷയുണ്ട്. യു ഡി എഫ് ഭൂരിപക്ഷം ഇരുപതിനായിരത്തിന് താഴെ എത്തുമെന്നാണ് എൽ ഡി എഫിന്‍റെ കണക്ക്. യുഡിഎഫിന്‍റെ ഭൂരിപക്ഷം കുറക്കുന്നത് വഴി രാഷ്ട്രീയ വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.
ഒമ്പതിനായിരത്തിന് അടുത്ത വോട്ടുകൾ ലഭിക്കുമെന്നാണ് ബി ജെ പിയുടെ കണക്ക്. എസ്ഡിപിഐ ആകട്ടെ പതിനായിരത്തിലേറെ വോട്ട് നേടുമെന്ന അവകാശ വാദമാണ് ഉന്നയാകുന്നത്.