'സ്വയം ഒഴിഞ്ഞില്ലെങ്കില്‍ പിടിച്ചുപുറത്താക്കണം' തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി വിഎസ്
Update: 2018-05-02 16:39 GMT
തോമസ് ചാണ്ടിയുടെ രാജി നീളുന്നതിനിടെ പരസ്യപ്രതികരണവുമായാണ് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരിക്കുന്നത്..
തോമസ് ചാണ്ടി വിഷയത്തില്‍ രൂക്ഷ വിമര്‍ശവുമായി വിഎസ്. തോമസ് ചാണ്ടിയുടെ രാജി നീളുന്നതിനിടെ പരസ്യപ്രതികരണവുമായാണ് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരിക്കുന്നത്. തോമസ് ചാണ്ടി സ്വയം ഒഴിഞ്ഞുപോയില്ലെങ്കില്‍ പിടിച്ചുപുറത്താക്കേണ്ടി വരുമെന്ന് വിഎസ് പ്രതികരിച്ചു. സ്വയം ഒഴിയുകയാണ് തോമസ് ചാണ്ടി ചെയ്യേണ്ടത്. എന്നാല്‍ അല്ലാത്തപക്ഷം പിടിച്ചുപുറത്താക്കേണ്ടി വരും, വിഎസ് പറഞ്ഞു.