പ്രതികള്‍ക്ക് വേണ്ടി കൊലപാതക കേസ് അട്ടിമറിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രമിച്ചതായി പരാതി

Update: 2018-05-02 10:55 GMT
Editor : admin
പ്രതികള്‍ക്ക് വേണ്ടി കൊലപാതക കേസ് അട്ടിമറിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രമിച്ചതായി പരാതി
Advertising

ദൃക്സാക്ഷിയായിരുന്നിട്ടും കൊല്ലപ്പെട്ടയാളുടെ ഭാര്യയെ സാക്ഷിപട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ഇയാള്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

Full View

കൊലപാതക കേസ് അട്ടിമറിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ശ്രമിച്ചതായി പരാതി. ആലുവ അശോകപുരത്ത് 2010ല്‍ നടന്ന കൊലപാതക കേസാണ് പ്രതിഭാഗത്തിന് വേണ്ടി പറവൂര്‍ കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചത്. ദൃക്സാക്ഷിയായിരുന്നിട്ടും കൊല്ലപ്പെട്ടയാളുടെ ഭാര്യയെ സാക്ഷിപട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ഇയാള്‍ ശ്രമിച്ചുവെന്നാണ് ആരോപണം. കേസുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് ഇയാള്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഭര്‍ത്താവ് വി ഡി വര്‍ഗ്ഗീസിനെ വെട്ടുന്നത് ആലുവ സ്വദേശിനിയായ ലിസി നേരില്‍ കണ്ടതാണ്. ഇത് പോലീസിനോടും പറഞ്ഞു. അന്വേഷണത്തില്‍ വര്‍ഗ്ഗീസിന്റെ ബന്ധുക്കളായ നാല് പേര്‍ പ്രതികളാണെന്നും കണ്ടെത്തി. എന്നാല്‍ സംഭവം നടന്ന് 6 വര്‍ഷം തികയുബോഴും പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചിട്ടില്ല. പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍
നടക്കുന്ന വിചാരണ നീണ്ടുപോകുന്നത് പബ്ലിക്ക് പ്രോസിക്യൂട്ടറായ എ ജെ ആര്‍ വര്‍ഗ്ഗീസ് കാരണമാണെന്നാണ് ഇവര്‍ പറയുന്നത്. കേസില്‍ നിന്ന് പിന്‍മാറണമെന്നും സാക്ഷി പറയരുതെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും ഇവരുടെ പക്കലുണ്ട്.

കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് ഇവര്‍ പറയുന്നത്. ആയതിനാല്‍ നീതിക്ക് വേണ്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുയാണ് ലിസി. അതേസമയം ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കേസില്‍ നിന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പിന്‍മാറി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News