കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രാമചന്ദ്രന്‍ മാസ്റ്റര്‍
Update: 2018-05-02 06:27 GMT
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഗ്രൂപ്പടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പ്രധാന കാരണമെന്ന് രാമചന്ദ്രന്‍ മാസ്റ്റര്‍
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഗ്രൂപ്പടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പ്രധാന കാരണം. ഇവരുടെ നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് പിന്നാക്കം പോകാനേ സാധിയ്ക്കു. ഈര്‍ക്കില്‍ പാര്‍ട്ടികള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിച്ചു വാങ്ങുന്നതും അവിടങ്ങളില്‍ ജനപക്ഷ സ്ഥാനാര്‍ഥികളെ അവതരിപ്പിയ്ക്കാന്‍ കഴിയാത്തതുമാണ് കല്‍പറ്റയിലെ തോല്‍വിയ്ക്കു കാരണമെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ കല്‍പറ്റയില്‍ പറഞ്ഞു.