കടലാക്രമണം: ആലപ്പുഴയിലെ തീരപ്രദേശത്ത് ദുരിതം

Update: 2018-05-02 18:10 GMT
Editor : admin
കടലാക്രമണം: ആലപ്പുഴയിലെ തീരപ്രദേശത്ത് ദുരിതം
Advertising

കാലവര്‍ഷം കനത്തതോടെ തീരപ്രദേശത്തെ പല റോഡുകളും തകര്‍ന്നു

Full View

കടലാക്രമണം രൂക്ഷമായ ആലപ്പുഴയിലെ തീരപ്രദേശത്ത് ദുരിതം ഒഴിയുന്നില്ല. കാലവര്‍ഷം കനത്തതോടെ തീരപ്രദേശത്തെ പല റോഡുകളും തകര്‍ന്നു. ആറാട്ടുപുഴ തീരദേശ റോഡില്‍ ഗതാഗതം നിലച്ചു.

ജില്ലയുടെ തെക്കേഅറ്റമായ ആറാട്ടുപുഴയിലെ പെരുമ്പള്ളി, രാമഞ്ചേരി, നല്ലാണിക്കല്‍, കള്ളിക്കാട് തൃക്കുന്നപ്പുഴയിലെ പാനൂര്‍, ചേലക്കാട്, പല്ലന ഭാഗങ്ങളിലാണ് ഗുരുതരമായ കടല്‍ കയറ്റം നടക്കുന്നത്. അറപ്പന്‍ കടല്‍ എന്ന് തീരവാസികള്‍ വിളിക്കുന്ന കരയെ അറുത്തെടുക്കുന്ന കടല്‍ക്ഷോഭമാണ് നടക്കുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കടല്‍ഭിത്തികളെ ഭേദിക്കുന്ന കടല്‍ തിര പതിക്കുന്നത് തീരത്തെ വീടുകളിലാണ്. കള്ളിക്കാട് മുതല്‍ എകെജി നഗര്‍ വരെയുള്ള ഭാഗത്ത് 80 ലക്ഷം മുടക്കി നിര്‍മിച്ച അര കിലോമീറ്റര്‍ റോഡ് ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. കടല്‍ ഭിത്തി കെട്ടി സംരക്ഷിക്കാതെ റോഡ് നിര്‍മാണം നടന്നതാണ് പല തീരദേശ റോഡും തകര്‍ന്നത്.

കടലാക്രമണത്തില്‍ തകര്‍ച്ച ഭീഷണിയയില്‍ അന്‍പതിലധികം വീടുകളുണ്ട്. പലരും ഇപ്പോള്‍ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിക്കഴിഞ്ഞു. പുലിമുട്ടുകളടക്കം പരീക്ഷിച്ചയിവിടെ ശാസ്ത്രീയമായ കടൽ ഭിത്തിയെന്ന ആവശ്യമാണ് തീരവാസികള്‍ക്കുള്ളത്. ട്രോളിം നിരോധവും തുടരുന്ന കടലാക്രമണവും കൊണ്ട് തീരവാസികള്‍ കടുത്ത ദാരിദ്ര്യത്തിലുമാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News