വൈദ്യുതിയില്ല, വഴിയില്ല: പനമരം ആദിവാസികളുടെ ദുരിതം തുടരുന്നു

Update: 2018-05-03 11:18 GMT
വൈദ്യുതിയില്ല, വഴിയില്ല: പനമരം ആദിവാസികളുടെ ദുരിതം തുടരുന്നു
Advertising

ഏറെ ദൂരം നടന്നുവേണം കോളനിയിലുള്ളവര്‍ക്ക്‍ പ്രധാന റോഡിലേക്കെത്താന്‍.

Full View

വയനാട് പനമരം പഞ്ചായത്തിലെ ആദിവാസി കോളനിയിലെ അടിസ്ഥാന സൌകര്യ വികസം ഇപ്പോഴും പാതിവഴിയിലാണ്
ഏറെ ദൂരം നടന്നുവേണം കോളനിയിലുള്ളവര്‍ക്ക്‍ പ്രധാന റോഡിലേക്കെത്താന്‍. വൈദ്യുതി ആവശ്യത്തിനായി ഇവര്‍ നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇത് മനു. കൈക്കും കാലിനും ശേഷി കുറവാണ്. ഒരുകണ്ണിന് കാഴ്ച ഇല്ല.

ജനിച്ച് ആദ്യത്തെ കുറച്ച് വര്‍ഷങ്ങളോളം കിടപ്പിലായിരുന്നെങ്കിലും പിന്നെ പതിയെ നടക്കാന്‍ ശീലിച്ചു. നടക്കാന്‍ കഴിയുമെങ്കിലും ഇടയ്ക്കൊന്ന് തെന്നിയാല്‍ വീഴും. സംസാരിക്കാന്‍ ശ്രമിക്കുമെങ്കിലും ഒന്നും വ്യക്തമാവില്ല. പഠിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. അതുകൊണ്ട് ബുദ്ധിമുട്ട് വകവെക്കാതെ ഈ കുത്തനെയുള്ള കുന്നിറങ്ങി സ്കൂളിലേക്ക് പോകും. സ്കൂളിലേക്ക് വാഹന സൌകര്യമുണ്ടെങ്കിലും വീട്ടില്‍ നിന്ന് കുറെ അകലെ മാറിയാണ് റോഡുള്ളത്. അത്രവരെ നടക്കണം. കൈത്താങ്ങായി ആരെങ്കിലും അതുവരെ കൂടെ വേണം. ആദിവാ‌സികളുടെ ചികിത്സക്കായി സര്‍ക്കാര്‍ കോടികള്‍ നീക്കിവെച്ചിട്ടുണ്ടെങ്കിലും അതൊന്നും മനുവിന് ലഭിച്ചിട്ടില്ല.

മനുവിന്റെ വീട് ഉള്‍പ്പെടുന്ന കുറുമ്പാലക്കോട്ട കോളനിയിലേക്കുള്ള വൈദ്യുതിയുടെയും നല്ല വഴിയുടെയും ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നതുകൊണ്ടുതന്നെ വഴി നിര്‍മിക്കാന്‍ അവരുടെ അനുമതി വേണം. വൈദ്യുതിക്കായി പോസ്റ്റുകള്‍ കോളനിയിലെത്തിച്ചിട്ടുണ്ട്. വയറിങ് ജോലികളും പൂ‍ത്തിയാക്കി. എന്നാല്‍ വൈദ്യുതി മാത്രം എത്തിയില്ല.

Tags:    

Similar News