എറണാകുളം പ്ലാസ്റ്റിക് ഫ്രീയാകുന്നു

Update: 2018-05-03 16:27 GMT
എറണാകുളം പ്ലാസ്റ്റിക് ഫ്രീയാകുന്നു
Advertising

നഗരത്തില്‍ ഇന്ന് മുതല്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധം

Full View

എറണാകുളം നഗരത്തില്‍ ഇന്ന് മുതല്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധം. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഇനി മുതല്‍ നഗരത്തില്‍ ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് നഗരസഭ നല്‍കിയിരിക്കുന്നത്. വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചി മേയര്‍ സൌമിനി ജയ്ന്‍ പറ‍ഞ്ഞു

ഒരു കാലത്ത് ഓരോ മലയാളിയുടേയും സഹയാത്രികനായിരുന്നു സഞ്ചി. ഇതില്‍ സാധനങ്ങള്‍ ഭദ്രമായിരുന്നു. ഒപ്പം പ്രകൃതിയും. കാലം മാറിയപ്പോള്‍ സഞ്ചി കൈയില്‍ കരുതാന്‍ മലയാളിക്ക് ഒരു മടി... അങ്ങനെ സഞ്ചിയെന്ന വാക്കുപോലും അവനില്‍ നിന്നും അകന്നു. വീടുകളിലേക്ക് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ എത്തിത്തുടങ്ങി. മാലിന്യ കൂമ്പാരമായി. ഗത്യന്തരമില്ലാതെ കൊച്ചി നഗരസഭ ഉണര്‍ന്നു.

തീരുമാനത്തെ ഇരു കൈയും നീട്ടി സ്വീകരിക്കുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. നഗരത്തില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധം ഏര്‍പ്പെടുത്താനായിരുന്നു സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ തീരുമാനം. എന്നാല്‍ ഘട്ടംഘട്ടമായി അതിലേക്കെത്തുമെന്നാണ് നഗരസഭ ഉറപ്പു നല്‍കുന്നത്.

Tags:    

Similar News